സ്മൃതി

സ്മൃതി
ഒരു മരക്കൊമ്പിൽ
ഒരു നീട്ടിയ കുറുകലില്
തസ്ബീഹ്,
തസ്ബീഹ് ചൊല്ലുന്ന പക്ഷി
ഒറ്റമരവും ഒരായിരം പക്ഷികളും
കുറെ ഇലകളും നിഴലും, നിഴലില്ലാ-
യിരുട്ടും തസ്ബീഹ്, തസ്ബീഹ്
മരം, പക്ഷി ഇലകൾ
കൂടെ മലക്കുകളും
ഇനി രാത്രി മുകളിലെ കൊമ്പും,
ഒറ്റമരവും, പക്ഷികളും, മരക്കുട്ടികളും
മലക്കില്ല ഇരുട്ടും നീറുന്ന ആകാശവും
മഞ്ഞുതുള്ളിയും വെളിച്ചവും
ഒരു മുസല്ല-അലിയുന്ന മനസ്സും
ഉരുകുന്ന കരളും
ഇരുട്ടിൽ പ്രകാശത്തെ തേടുന്ന ഞാനും
കുറെ അരൂപികളായ പാട്ടുകാരും
കമിതാക്കളും
വെളിച്ചത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്ന
നിന്നെ ഞാൻ അന്വേഷിക്കുന്നില്ല,
കാണുന്നുമില്ല,
ഞാൻ ദർശിക്കുന്നുണ്ട്
മനുഷ്യരും മരങ്ങളും
മറ്റനേകം ജീവജാലങ്ങളും
എല്ലാ മനസ്സും കണ്ണും ഒരേ ദിശയിലേക്കു
പ്രാർത്ഥനയുടെ... പ്രതീക്ഷയുടെ....
ജന്മോദ്ദേശത്തിന്റെ നേർരേഖയിൽ
വിലയം പ്രാപിച്ചവർ.

Comments

Popular posts from this blog

പളുങ്ക്

ഒരു ഹജ്ജിന്റെ ഓര്‍മ്മയ്ക്ക്‌ ഉംറയുടെയും

"മരണം"