2013, നവംബർ 15, വെള്ളിയാഴ്‌ച

ഒരു കാര്‍ത്തിക നാളില്‍ .......

ഒരു കാര്‍ത്തിക നാളില്‍ .......

കാര്‍ത്തിക നാള് വന്നു
കാര്‍മുകില്‍ വിരുന്നു വന്നു
കാതരേ നീയണഞ്ഞു
കാര്‍ക്കൂന്തല്‍ കെട്ടഴിഞ്ഞു
(കാര്‍ത്തിക ......)

കാറ്റ് വന്നു വിളക്കണച്ചു
കാമനകള്‍ ചിറകുവെച്ചു
കാല്‍ച്ചിലമ്പ് ഉതിര്‍ന്നു വീണു
കാമിനി നീ കണ്ണടച്ചു
(കാര്‍ത്തിക ......)

വീണുടഞ്ഞു കൈവളകള്‍
ഈറനായ മിഴിയിണകള്‍
ഇന്ദ്രനീല കല്പ്പടവില്‍
പെയ്തൊഴിഞ്ഞു പൂമഴകള്‍
(കാര്‍ത്തിക ......)

മുല്ലവള്ളി പൂത്തുലഞ്ഞു
മുത്തുമണി പുഞ്ചിരിച്ചു
മുദ്രവീണ മാറിടത്തില്‍
മുത്തമേകി ഞാന്‍ മഴങ്ങി
(കാര്‍ത്തിക ......)

2013, നവംബർ 14, വ്യാഴാഴ്‌ച

ഒരു കാര്‍ത്തിക നാളില്‍ .......

ഒരു കാര്‍ത്തിക നാളില്‍ .......

കാര്‍ത്തിക നാള് വന്നു
കാര്‍മുകില്‍ വിരുന്നു വന്നു
കാതരേ നീയണഞ്ഞു
കാര്‍കൂന്തല്‍ കെട്ടഴിഞ്ഞു
(കാര്‍ത്തിക ......)

കാറ്റ് വന്നു വിളക്കണച്ചു
കാമനകള്‍ ചിറകുവെച്ചു
കാല്‍ച്ചിലമ്പ് ഉതിര്‍ന്നു വീണു
കാമിനി നീ കണ്ണടച്ചു
(കാര്‍ത്തിക ......)

വീണുടഞ്ഞു കൈവളകള്‍
ഈറനായ മിഴിയിണകള്‍
ഇന്ദ്രനീല കല്പ്പടവില്‍
പെയ്തൊഴിഞ്ഞു പൂമഴകള്‍
(കാര്‍ത്തിക ......)

മുല്ലവള്ളി പൂത്തുലഞ്ഞു
മുത്തുമണി പുഞ്ചിരിച്ചു
മുദ്രവീണ മാറിടത്തില്‍
മുത്തമേകി ഞാന്‍ മയങ്ങി
(കാര്‍ത്തിക ......)

2013, നവംബർ 10, ഞായറാഴ്‌ച

"കൊഴിഞ്ഞ മുത്തുകള്‍ "





കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)


കടലാസ്സ് കീറി കളിവഞ്ചിയോട്ടുന്ന
പാടവരമ്പിലെ കുഞ്ഞരിതോടുകള്‍
കുരുവികള്‍ , കൊറ്റികള്‍ മേയും തൊടിയിലെ
ആമ്പല്‍ കുളത്തിലെ കൌതുക കാഴ്ചകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)


അരുതെന്ന് ചൊല്ലുന്ന വഴികളില്‍ ബാല്യത്തെ
അകലേക്ക്‌ കൂട്ടുന്ന ആനന്ദ വേളകള്‍
അമ്മതന്‍ വാലസല്യം ഉമ്മയായ്‌ കിട്ടുന്ന
കുഞ്ഞിളം പൈതലായ്‌ തീരുന്ന മാത്രകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

ബാല്യം കവര്‍ന്നോരാ നോവിന്‍ ഇടങ്ങളില്‍
മായാതെ ഇന്നും തുടരുന്നു സാകൂതം
ഇടറും വഴികളില്‍ തണലായ്‌ തലോടുന്ന
മായാത്ത വേഷത്തിന്‍ ബാല്യസ്മരണകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

കീറാതെ സൂക്ഷിച്ച പുസ്തകത്താളില്‍ ഞാന്‍
നേരായ്‌ അടച്ചോരു മയിപ്പീലി തുണ്ടുകള്‍
വേവാതെ ഇന്നും കരുതുന്നു കൂട്ടിനായ്‌
നോവാണതെങ്കിലും പേറുന്നു നെഞ്ചകം.

കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

2013, നവംബർ 1, വെള്ളിയാഴ്‌ച

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."


ഒരു വിഷാദ ഗാനം പാടി,
ഓര്‍മ്മകള്‍ പടിയിറങ്ങി
ഒമാനക്കുയിലെ ആ മരക്കൊമ്പില്‍
ആരുണ്ട്‌ കൂട്ട്കൂടാന്‍ ........
(ഒരു വിഷാദ ഗാനം പാടി,......)

മഞ്ഞിന്‍ കസവിനാല്‍ തൂവാല തുന്നി -നിന്‍
പ്രാണനായ്‌ നിന്നതല്ലേ..........,,,
വെള്ളരിപ്രാവിന്റെ കൊഞ്ചല് കേട്ടെന്റെ
ഉള്ളം നിറഞ്ഞതല്ലേ ............,,,
(ഒരു വിഷാദ ഗാനം പാടി,......)

അന്ന് നീ എന്തിന് ഈ വഴി വന്നു,
അനുരാഗ വിവഷയായ്‌ നിന്നു,
ആരോ തുറന്നിട്ട ജാലകം കടന്നു - നീ
ആദ്യമായ്‌ അനുഭൂതി പകര്‍ന്നു
(ഒരു വിഷാദ ഗാനം പാടി,......)

ഇത്രയും നോവോ പ്രണയത്തിനോമലേ,
അത്രയും ഞാനീ....നെഞ്ചിലേറ്റാം..........,,,
മിത്രമേ... കനലുകളെരിയുന്നു എങ്കിലും
എത്രമേല്‍ വേണമോ ചേര്‍ത്ത് വെയ്ക്കാം.........,,,
(ഒരു വിഷാദ ഗാനം പാടി,......)

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

എങ്ങു പോയി നീ ...സുലേഖ ... ...,



എങ്ങു പോയ്‌ നീ ... സുലേഖ,.
എങ്ങു പോയി നീ... സുലേഖാ...,
എന്തിനീ, നോവിന്‍ കടല്‍,.
തന്നു നീ പോയ്‌ ...മറഞ്ഞൂ... ... ...
(എങ്ങു പോയ്‌, നീ... ... സുലേഖാ...,)

മഞ്ഞുരുകും താഴ്വരയില്‍,.
മധുരം പകര്‍ന്നൂ... സഖീ...,
മാവ് പൂക്കും, കാടുകളില്‍ ..,
മകരന്ദം തേടീ... നമ്മള്‍ ... ... .,
(എങ്ങു. പോയ്‌, നീ... ... സുലേഖാ...,)

(എങ്ങു. പോയ്‌, നീ... ... സുലേഖാ...,)
കളിവീട്, കാറ്റെടുത്തു,.
കണ്ണുനീര് മഴയെടുത്തു,.
കല്പ്പനകള്‍ നോവെടുത്തു,.
കാലമെന്തേ കൈയ്യൊഴിഞ്ഞു ... .... ...,
(എങ്ങു. പോയ്‌, നീ... ... സുലേഖാ...,)

കത്തുന്നു നെയ്യ് വിളക്ക് .,
ഖല്‍ബിലേ... ... നീരൊഴിച്ച്... ... ... ... ,
കണ്മണി നിന്‍., പേര് ചേര്‍ത്ത്,.
കോര്‍ത്തു ഞാന്‍ ... ഈ ... ... ... എഴുത്ത്,.
(എങ്ങു പോയ്‌, നീ... ... സുലേ........''ഖാ...,) 

എങ്ങു നീ പോയ്മറഞ്ഞു
ഇന്നുമീകൂടൊഴിഞ്ഞു
കണ്ണുനീർ വീണുടഞ്ഞു
ഖല്ബിൽ നീ ചേർന്നുറങ്ങൂ .....

എങ്ങു പോയ്‌ നീ ... സുലേഖ,.
എങ്ങു പോയി നീ... സുലേഖാ...,
എന്തിനീ, നോവിന്‍ കടല്‍,.
തന്നു നീ പോയ്‌ ...മറഞ്ഞൂ... ... ...
(എങ്ങു പോയ്‌, നീ... ... സുലേ........''ഖാ...,)

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

മക്കത്ത് പോയി നീ ....................


മക്കത്ത്പോയി നീ ഹജ്ജും കഴിഞ്ഞിട്ട് -
എപ്പോ വരും എന്റെ പൈങ്കിളിയെ
ഹഖിന്റെ കൊട്ടാരം കാണുമ്പോള്‍ ഖല്‍ബില്‍
പൂമഴ പെയ്യുമെന്‍ പൊന്‍ മലരേ
(മക്കത്ത് .....)
റബ്ബിന്റെ മാളിക ചുറ്റി നടക്കുമ്പോള്‍
പൊട്ടിക്കരയും നീ പൈങ്കിളിയെ
മുത്തിന്റെ കൈകളില്‍ തൊട്ടൊരു കല്ലിനെ
മുത്തി മണക്കും നീ പൊന്‍ മലരേ
(മക്കത്ത് .....)
പാപങ്ങള്‍ മൊത്തവും എണ്ണിപ്പറയുമ്പോള്‍
തേങ്ങിക്കരയും നീ പൈങ്കിളിയെ
പാരിന്‍നടുവിലെ ഗോപുരം കാണുമ്പോള്‍
കൈകള്‍ ഉയര്‍ത്തും നീ പൊന്‍ മലരേ
(മക്കത്ത് .....)
ലബ്ബയ്ക്ക ചൊല്ലി മലകള്‍ കയറുമ്പോള്‍
ക്ഷീണം മറക്കും നീ പൈങ്കിളിയെ
ഓമന താരകം പൂമോന്‍ ഖലീലിന്റെ
കാലൊച്ച കേള്‍ക്കും നീ പൊന്‍ മലരേ
(മക്കത്ത് .....)
ഹജ്ജും കഴിഞ്ഞു നീ പോരുന്ന വേളയില്‍
മുത്തിനെ കാണണം പൈങ്കിളിയെ
മുത്തി മണത്തെന്റെ റബ്ബിന്റെ നാമത്തില്‍
രക്ഷയും തേടണം പൊന്‍ മലരേ
(മക്കത്ത് .....)
മക്കാ മദീനയില്‍ വെച്ചിട്ട് പോരണം
ഹുബ്ബ്‌ നിറച്ചും നീ പൈങ്കിളിയെ
ഹഖവന്‍ കാണാന്‍ തുണച്ചാല്‍ വരുംവരെ
കാത്തിരിക്കും ഞാന്‍ പൊന്‍ മലരേ
(മക്കത്ത് .....)
നൗഷാദ്‌ പൂച്ചക്കണ്ണന്‍

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

ഒരു തീവ്രവാദി

ഒരു തീവ്രവാദി
സന്ധ്യയും, മഴയും, കാറ്റും, കടലും, നിലാവും, രാത്രിയും, മഞ്ഞും, മരങ്ങളും
കവികളുടെ ഭാവനകള്‍ ....എഴുത്തുകാരുടെ പ്രശക്തി .....
കഥകളും, കവിതകളും ജനിക്കുന്നത് അങ്ങ് റഷ്യയുടെ തണുത്തുറഞ്ഞ കുന്നിന്‍ പുറങ്ങളിലും
താഴ്വരകളിലും ആയിരുന്നു!
പിന്നെ അറബികളുടെ ആട്ടിന്‍പറ്റങ്ങള്‍ ദാഹമകറ്റാന്‍ നെട്ടോട്ടമോടിയ മണല്‍ കുന്നുകളുടെ മരീചികയില്‍
ജിന്നുകളും, ഭൂതങ്ങളും, കള്ളനും, കുള്ളനും, കടല്‍ കിഴവനും പിറവിയെടുത്തു!!!
മനുഷ്യരുടെ ആശകളില്‍ , നിരാശകളില്‍ കഥകള്‍ക്ക് നിറംവെച്ചു നിയമങ്ങളുടെ നൂലാമാലകളില്‍
കവികള്‍ വീര്‍പ്പുമുട്ടി, ഹാരപ്പയിലും, നൈല്‍' നദിയുടെ തീരങ്ങളിലും, സിന്ധുനദീതടങ്ങളിലും കഥകള്‍ക്ക്
ക്ഷാമമുണ്ടായില്ല മനുഷ്യര്‍ തോലുകളിലും, പലകകളിലും താളിയോലകളിലും പകര്‍ന്നുവെച്ച കഥകള്‍ ..................... കവിതകള്‍ ............ ഭാവനകള്‍ ................
കഥകള്‍ സംസ്കാരങ്ങളായി, കഥാപാത്രങ്ങള്‍ ദൈവമായി, പാര്‍ട്ടികളുടെ വിളമ്പരമായി,
ആശയങ്ങളുടെ വിളനിലമായി പിന്നെ......പ്പിന്നെ.......പ്രകാശനം...........പ്രസാധകര്‍ , എഴുത്തുകാര്‍ ...കാരി
തട്ടിന്‍പുറങ്ങളില്‍ , അടുക്കളകളില്‍ , പ്രണയത്തില്‍ , നിരാശയില്‍ , യാത്രകളില്‍ , സന്യാസത്തില്‍ തുടങ്ങുന്നതും
ഒടുങ്ങുന്നതും കഥകളില്‍ ,കല്പ്പനകളില്‍
ഭാവനകള്‍ വിറ്റ് അരി വാങ്ങിയവര്‍ , അതില്‍ ജീവിതം ഹോമിച്ചവര്‍ , പ്രശക്തരായവര്‍ , ആരാധിക്കപ്പെട്ടവര്‍ ,അഴികളില്‍ അടക്കപ്പെട്ടവര്‍ ,ജീവന്‍ നഷ്ടപ്പെട്ടവര്‍ , എഴുത്തിനെ പടവാളാക്കിയവര്‍
അവസാനിക്കാത്തെ ഒഴുക്കിന്റെ മറുകര തേടി യാത്ര ....അലച്ചില്‍ .......മനസ്സിന്റെ ചലനത്തിനൊപ്പം എഴുത്താണി ഗര്‍ജ്ജിച്ചപ്പോള്‍ കിരീടങ്ങള്‍ തകര്‍ന്നു, അനാചാരങ്ങള്‍ തൂത്തെറിയപ്പെട്ടു
"പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച ദൈവത്തിന്റെ നാമത്തില്‍ നീ പാരായണം ചെയ്യുക, എഴുതുക"
ദൈവം എഴുത്തിനെ പ്രോല്‍സാഹിപ്പിച്ചപ്പോള്‍ നിയമവും, മതങ്ങളും വിലക്കുകള്‍ തീര്‍ത്തു
ചായംകൊണ്ട് ദൈവങ്ങളെ നഗ്നനാക്കിയ വൃദ്ധനായ ചിത്രകാരന്‍ മതഭ്രാന്തന്മാരാല്‍ നാടുവിട്ടു
ജന്മം കൊണ്ട് മനുഷ്യനെ നഗ്നനാക്കിയ ദൈവം പര്‍ണ്ണശാലകളില്‍ നഗ്ന താണ്ഡവമാടി
ഞാന്‍ കാണിക്കും ......നീ നോക്കി നില്‍ക്കുക .....!!!
തിരിച്ച് ചോദിക്കരുത് ഒന്നും തിരഞ്ഞ് നടക്കരുത് കാരണം എന്റെ വിശ്വാസത്തിന് മുരിവേല്‍ക്കും
മുറിവേറ്റാല്‍ .................................?!!!
"പാപത്തിന്റെ ശമ്പളം മരണമത്രേ"
'പേനകള്‍ ' മഞ്ഞും ,മരങ്ങളും മഴയും പ്രണയവും പകര്‍ത്താനുള്ളതാണ് !
മരുഭൂമിയില്‍ , മലകളില്‍ , പ്രവാചകന്മാര്‍ ഘോരഘോരം പ്രസംഗിക്കട്ടെ ..............നീ
കള്ളനെയും ,കുള്ളനെയും വിഷയമാക്കി മഹാകാവ്യങ്ങള്‍ രചിക്കുക
വേദങ്ങള്‍ ദേവ'ഭാഷയില്‍ എഴുതി സൂക്ഷിക്കുക അത് നോക്കി ദൈവത്തിന് വിവരമുണ്ടാകട്ടെ !!!
അവര്‍ നേര്‍വഴിയില്‍ നടക്കട്ടെ !!!!
ശാന്തിയും, സമാധാനവും പുസ്തകങ്ങളില്‍ വിശ്രമിക്കട്ടെ
അഹിംസ പുഴുങ്ങി പാടങ്ങളില്‍ തളിക്കുക കതിരുകള്‍ ഇരട്ട പ്രസവിക്കും, മതങ്ങള്‍ പുഷ്ടിപ്രാപിക്കും
മനുഷ്യര്‍ അതിന് കാവല്‍നില്‍ക്കട്ടെ .................................

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

യക്ഷിയും പാലപ്പൂക്കളും


അങ്ങ് അനന്തവിഹായസ്സില്‍ നിന്നും
പാലമരങ്ങള്‍പൂക്കുന്ന നിലാവുള്ള രാത്രികളില്‍ അവള്‍ ഇറങ്ങി നടക്കും
അവളുടെ മുടികളില്‍ നിലാവ് വെള്ളിക്കസവുകള്‍ തുന്നിച്ചേര്‍ക്കും
കണ്ണുകളില്‍ രണ്ട് സമുദ്രങ്ങള്‍ ആ സമുദ്രക്കരയില്‍ വെള്ളാരം കല്ലുകള്‍കൊണ്ട്
ഏഴ് നിലകളുള്ള മണിമാളിക!!!
പാലപ്പൂക്കളുടെ ഗന്ധം എപ്പോഴാണ് ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്
ആദ്യമൊക്കെ പാലകളും പാലപ്പൂക്കളും കേള്‍ക്കുമ്പോള്‍ത്തന്നെ ഭയമായിരുന്നു
പിന്നെ മൂക്കിനുതാഴെയുള്ള നനുത്ത സ്വര്‍ണ്ണരോമങ്ങളില്‍ അനുജത്തിയുടെ
ഹൈബ്രോപെന്‍സില്‍ ആരും കാണാതെ എടുത്ത് നിലക്കണ്ണാടിയുടെ മുന്നില്‍പോയി
കറുപ്പ് പിടിപ്പിക്കുമ്പോള്‍ മനസ്സ് ആരെയോ തെടുന്നുണ്ടായിരുന്നു
ഒരു പെണ്‍കുട്ടികളും എന്നെ അത്രയൊന്നും ശ്രദ്ധിക്കുന്നില്ല എനിക്ക് സൌന്ദര്യം
കുറഞ്ഞിട്ടാകും! മുഖത്ത് ഭംഗി കൂട്ടാന്‍അനുജത്തി ചെയ്യുന്നമാതിരി കസ്തൂരി മഞ്ഞള്‍
അരച്ച് തേച്ചാലോ! മഞ്ഞളെടുത്തു അലക്ക് കല്ലിന്‍റെ അടുത്ത് ചെന്ന് പണി തുടങ്ങിയതും
ഉമ്മ വടിയുമായി എന്റെ പുറകേ കൂടി
"ഇവന് എന്തിന്റെ സുഖക്കേടാണ് മഞ്ഞള്‍ പെണ്‍കുട്ടികളല്ലേ മുഖത്ത് തേയ്ക്കുക"
"നാത്തൂനേ അവനും ഒന്ന് സുന്ദരനാകട്ടെ ...അല്ലേലും ഇതൊക്കെ പെണ്‍പിള്ളേര്‍ക്ക് മാത്രമുള്ളതാണെന്ന്
ആരാ പറഞ്ഞത്"
എന്നെ തല്ലില്‍നിന്നും രക്ഷിക്കാന്‍മാമി ഇടയ്ക്കു കയറും
"നീ അവന്റെ സൈഡ്'പിടിച്ചോ നാളെ അവന്‍നിന്റെ മകളുടെ ജാക്കറ്റും പാവാടയും അണിഞ്ഞ്നടക്കും"
"അല്ലേ .... ഇത് നല്ല കൂത്ത്‌കുട്ടികളോട് എന്തൊക്കെയാണ് നാത്തൂന്‍ പറയുന്നത്"
"അതെ, കുട്ടി ഇവന്‍കാളപോലെ വളര്‍ന്നു. ഇനി ഇവന്‍ ഇതുപോലെ കാണിച്ചാല്‍
ആ മാവിന്റെ ചുവട്ടില്‍ കെട്ടിയിട്ട് ഉറുമ്പിന്‍ കൂട് കുടയും"
തല്ല് പേടിച്ച് കസ്തൂരി മഞ്ഞളും ഹൈബ്രോപെന്‍സിലും എന്നെ നോക്കി നെടുവീര്‍പ്പിട്ടു
ഒറ്റ പെണ്‍കുട്ടികളും എന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായില്ല
അല്ലേലും അവര്‍ക്ക് സൌന്ദര്യമല്ല കാര്യമെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്‌
"അലിഫ്‌ലൈല്‍" ഈ പുസ്തകം കയ്യില്‍കിട്ടി വായിച്ച് തുടങ്ങിയതാണ് ജീവിതത്തിന്
വഴിത്തിരിവായത് !!!
രാത്രി കാലങ്ങളില്‍ സുന്ദരികളായ ജിന്നുകളെ പ്രതീക്ഷിച്ച് ഉറങ്ങാതെ കണ്ണുകള്‍ അടക്കാതെ ഞാന്‍കാത്തിരുന്നു!
എത്രയെത്ര രാവുകള്‍ ആ മായികലോകത്ത് .........
കൂട്ടുകാരന്‍പ്രസേനനാണ് പറഞ്ഞത്
"ജിന്നുകള്‍ അറബിനാടുകളിള്‍ മാത്രമേ കാണുകയുള്ളൂ, നമ്മുടെ നാടുകളിള്‍ യക്ഷികളാണ് ഉണ്ടാവുക"
പിന്നെ......പ്പിന്നെ ......പാലപ്പൂകളെയും യക്ഷികളെയും പ്രതീക്ഷിച്ചായി എന്റെ രാത്രികള്‍
പലതും ആലോചിച്ച്‌ രാത്രിയില്‍ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കട്ടിലില്‍ ഞാന്‍ ഞെളിപിരികൊണ്ടു
ചിന്തകള്‍ അയല്‍വീടുകളിലുള്ള പെണ്‍കുട്ടികളുടെ കണക്കെടുപ്പില്‍ പിന്നെ തൊടികളില്‍ , വഴികളില്‍ ,
പിന്നെ വഴിയിലുള്ള പാലമരത്തിന്റെ ചുവട്ടില്‍ ചെന്ന് നിന്നു!!!
"യക്ഷീ നീ എന്റെ ചോര മുഴുവന്‍ കുടിച്ചുകൊള്ളൂ പകരം പാലപ്പൂക്കളുടെ മണമുള്ള
നിന്റെ ശരീരം എനിക്ക് തരൂ "
എന്റെ ചുമലില്‍ രണ്ടു ചിറകുകള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു ശബ്ദം പുറത്തുവന്നില്ല
ഞാന്‍ ആകാശത്തിലേക്ക് ഉയരുകയാണ്! വീടിന്റെ മേല്പ്പുര തകര്‍ന്നു!
ഞാന്‍ ചുറ്റും നോക്കി എങ്ങും നിലാവ്, നിശബ്ദത നിലാവിന്റെ പട്ടുടയാടയണിഞ്ഞ
തൊടിയും, പറമ്പും, നാട്ടു വഴികളും. ഒരു വിമാനത്തിലിരുന്ന് കാണുന്ന കാഴ്ച പോലെ
വേഗത്തില്‍.....വേഗത്തില്‍.....ഞാന്‍ എന്റെ ചിറകുകള്‍ വീശി പാലപ്പൂക്കളുടെ ഗന്ധം പണ്ട്
വെറുപ്പോടെ കണ്ടിരുന്ന ഞാന്‍, ഇപ്പോള്‍ അറിയുന്നു ലോകത്തില്‍ ഏറ്റവും നല്ല സുഗന്ധം ആ പൂക്കള്‍ക്കാണെന്ന്!
എന്റെ കണ്ണുകള്‍ ആരെയോ തിരഞ്ഞു
അതാ അവിടെ ഞാന്‍എന്നും സ്കൂളില്‍ പോകുമ്പോള്‍ കാണുന്ന പാലമരം
പണ്ട് ദൈവപുത്രന്റെ തിരുപ്പിറവിയുടെ വാര്‍ത്ത അറിയിക്കാന്‍ ആകാശത്ത് ഒരു നക്ഷത്രം
വഴി അറിയിച്ചത്പോലെ പാലമരത്തിന്റെ ചുവട്ടില്‍ ഒരു നക്ഷത്രം!
ഞാന്‍ആ മരത്തിനെ ലക്‌ഷ്യംവെച്ച് മുന്നോട്ട് ...പറന്നു.
നെഞ്ചില്‍ നിന്ന് ഒരു എരിച്ചില്‍, ..... എന്റെ ചിറകുകളെവിടെ?
പാലമരം എവിടെ? !
നക്ഷത്രമെവിടെ?! ......അനന്തമായ ഇരുട്ട് ......
സ്കൂളില്‍പോകുമ്പോള്‍ ഞാന്‍ പാലമരത്തിന്റെ ചുവട്ടില്‍ കുറച്ചുനേരം നിന്നു
ഇന്നലെ രാത്രിയില്‍ പരിമളം പരത്തിയ പൂക്കള്‍ നിലത്താകെ മെത്ത'വിരിച്ചു ഇനിയും നിലത്ത് വീഴാന്‍
പാകമായതും രാത്രിയില്‍ സുഗന്ധം പരത്താന്‍ പാകമാകുന്നതുമായ പൂക്കള്‍
"നീ ...അവിടെ എന്തെടുക്കയാണ് ......സ്കൂളില്‍ ബെല്ലടിക്കാറായി"
"പ്രസേനന്‍ നടന്നോ ഞാന്‍പുറകേ വരാം"
"ഡാ ....വേണ്ട...ഇവിടെ യക്ഷി'യുണ്ടാകും!"
"പകലും യക്ഷിയുണ്ടാകുമോ?'
"ചിലപ്പോള്‍ ഉണ്ടാകും ....നട്ടുച്ചയ്ക്ക് എന്റെ അപ്പൂപ്പന്‍ കണ്ടിട്ടുണ്ട്"
"പോടാ .....രാത്രി മാത്രമേ യക്ഷികള്‍ വരാറുള്ളൂ "
"നിനക്ക് വട്ടാണ്, നീ വന്നേ .... നമുക്ക് പോകാം"
അവന്‍ എന്റെ കയ്യില്‍ പിടിച്ച് വലിച്ചു
"അയ്യോ ..."
"എന്താ ...എന്ത് പറ്റി"
"എന്റെ കാല്മുറിഞ്ഞു"
"എവിടേ ...നോക്കട്ടെ "
ഞാന്‍ കാല് തട്ടിയ ഭാഗം അവനു കാണിച്ചുകൊടുത്തു
"ചോര വരുന്നുണ്ടല്ലോ"
കാല്‍വിരല്‍ പൊത്തിപ്പിടിച്ച് ഞാന്‍ നീലത്ത് കുത്തിയിരുന്നു
അവിടമാകെ തിരഞ്ഞ് കുറേ പച്ചിലകള്‍ നുള്ളിയെടുത്ത് അത് പിഴിഞ്ഞ്
എന്റെ മുറിവില്‍ അവന്‍ ഇറ്റിച്ചു
വേദനകൊണ്ട് ഞാന്‍ നീലത്തുനിന്നും ഉയന്നു ചാടി.....
"ഇപ്പൊ വേദനമാറും നീ നടന്നോ"
അവന്‍ എന്റെ കയ്യില്‍ പിടിച്ച് മുന്നോട്ട് ......
എന്റെ മനസ്സ് അപ്പോഴും ആ പാലമരത്തിന് ചുറ്റും വട്ടമിട്ടു .......
അന്ന് സ്കൂള്‍ വിട്ട് വന്നപ്പോല്‍ എന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് 'ഉമ്മ'
"ഇങ്ങ് വന്നേ മോന്‍"
"എന്താ"
"മോന്റെ മുഖം വാടിയിരിക്കുന്നല്ലോ വല്ല പനിയോ മറ്റോ "
"ഓ ...ഒന്നുമില്ല"
ഉമ്മ അടുത്ത് വന്നു എന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ച് നോക്കി"
"ഇല്ല ,ഒന്നുമില്ല" പനിയെടുത്തുപൊള്ളുന്നു ..ഉപ്പ വരട്ടെ ആശുപത്രിയില്‍ കൊണ്ടുപോകാം"
"എനിക്ക് ഒന്നുമില്ല..... നിങ്ങള്‍ചുമ്മാതിരുന്നേ"
"നീ ഇന്ന് കുളിക്കണ്ട ....നാട് നാടല്ലാതെ കിടക്കുന്നു ഈ വേനല്‍ക്കാലത്ത് നാട് മുച്ചൂടും ജ്വരമാണ്"
നേരം സന്ധ്യയോടെ എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു
'ഉപ്പ' വീട്ടില്‍വന്നപ്പോള്‍ ഉമ്മ എന്റെ അസുഖവിവരം അറിയിച്ചു
"ഇപ്പോള്‍ സന്ധ്യനേരത്ത് ഞാന്‍ അവനെ എവിടെ കൊണ്ടു പോകാന്‍
കുറവില്ലെങ്കില്‍ നാളെയാകട്ടെ"
"നല്ല ഉപ്പ പുന്നാരമോനോട് ഇത്രയേയുള്ളൂ സ്നേഹം'
'അവന്‍ എവിടെ ...ഞാനൊന്ന് നോക്കട്ടെ "
ഉപ്പ എന്റടുത്തു വന്നു
"എന്താ മോനെ ....എന്ത് പറ്റി "
കൈകൊണ്ടു എന്റെ ദേഹത്ത് ചൂട് നോക്കി
"സത്യമാണെല്ലോ ...മോന്‍ എഴുന്നേറ്റ് റെഡിയാകൂ നമുക്ക് ആശുപത്രിയില്‍ പോകാം"
"വേണ്ടുപ്പാ, നമുക്ക് നാളെ പോകാം എനിക്ക് ഉറക്കം വരുന്നു"
'മോന്‍ വല്ലതും കഴിച്ചു കിടന്നോ ..."
"എനിക്ക് ഒന്നും വേണ്ടാ"
ഉമ്മ കയ്യില്‍ചൂടുള്ള ചുക്കുകാപ്പിയുമായി വന്നു
"അല്ലാ......മോനും ഉപ്പയും ആശുപത്രിയില്‍ പോകുന്നില്ലേ"
" നീ ആ കാപ്പി അവനു കൊടുത്തെ ....കുറവ് ഇല്ലെങ്കില്‍ നാളെ പോകാം"
"അതൊക്കെ നിങ്ങളുടെ ഇഷ്ടം ....നാളെ ഇതും പറഞ്ഞു എന്റെ തോളത്ത് കയറരുത് '
എന്റെ കണ്ണുകളില്‍ നിദ്ര .....,ഒപ്പം പാലപ്പൂക്കളുടെ ഗന്ധം !!!
"കള്ളന്‍ ഇന്ന് നേരത്തെ ഉറങ്ങിയോ "
"ഉം...."
"എന്താ...... എന്ത് പറ്റി "
"പനി"
"നീ ...വരുന്നില്ലേ"
"എവിടെ"
" ആ പാലമരത്തിന്റെ ചുവട്ടില്‍"
"എനിക്ക് പനിയല്ലേ, വല്ലാതെ തണുക്കുന്നു"
"നീ ഇല്ലാതെ ഒരു രസവുമില്ല"
"ഞാന്‍......നാളെ വരാം '
"പാലപ്പൂക്കല്‍ കൊണ്ട് നിനക്കായി മാല കോര്‍ത്തിട്ടുണ്ട് ,ചന്ദ്രനെയും, നക്ഷത്രങ്ങളെയും
കൊണ്ടുവന്ന് വിളക്കൊരുക്കിയിട്ടുണ്ട്!!! "
"പനിയായിട്ട് ഇറങ്ങി നടന്നാല്‍ ഉപ്പ വഴക്ക് പറയും"
"ഇല്ല കുട്ടീ ......ആരും കാണില്ല പുറത്തേക്ക് നോക്കിയെ ..."
ഞാന്‍ കണ്ണുകള്‍ തുറന്നു
പല...പല ...വര്‍ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ പാല്പോലുള്ള നിലാവത്ത് പറന്നു കളിക്കുന്നു !
എവിടെ നോക്കിയാലും പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ !!
ഞാന്‍കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു
എന്തായിത് ഞാന്‍ സ്വപ്നം കാണുകയാണോ?
എന്നോട് ഇത്രനേരം സംസാരിച്ച സ്ത്രീ ശബ്ദം !!!!!
ഞാന്‍ ചുറ്റും നോക്കി എന്റെ ചുമലില്‍ ഇന്നലെ കണ്ടപോലെ ഇരുവശവും ഓരോ ചിറകുകള്‍ !
തുറന്നു കിടക്കുന്ന വാതിലിനു നേരെ ആരോ എന്നെ ആനയിക്കുന്നു !
പിന്നെ മുകളിലേക്ക് ആരോ എന്നെ വലിച്ചു ഉയര്‍ത്തുന്നു !
എന്റെ ചിറകുകള്‍ രണ്ടും ഒരു പക്ഷിയെപ്പോലെ ഞാന്‍ ആകാശത്ത് പറക്കുകയാണ് !
അനേകായിരം ചിത്രശലഭങ്ങള്‍ എന്റെ ചുറ്റും,. വല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍കൊണ്ട്
തൊടിയും, പാടവും, മരങ്ങളും അലങ്കരിച്ചിരിക്കുന്നു!
ഒരു മായികാലോകം
ഞാന്‍ എന്റെ ശരീരത്തില്‍ നുള്ളിനോക്കി ....വേദനിക്കുന്നു!
അതെ......ഇത് സ്വപ്നമല്ല ......യാഥാര്‍ത്ഥ്യം .........പരമമായ സത്യം.
അതാ .....കണ്മുന്നില്‍ ആ പാലമരം പാലപ്പൂക്കളുടെ മധുരമായ
ആരെയും മയക്കുന്ന ഗന്ധം പാലമരച്ചുവട്ടില്‍ ആയിരമായിരം നക്ഷത്രവിളക്കുകള്‍ ഹോ ......ഏതാണീ ലോകം ഇത് ദേവലോകമോ
അതോ ....!!!
പാലപ്പൂക്കള്‍ വിരിച്ച ശയ്യയില്‍ ഒരു അപ്സരകന്യക!!!
അവളെ വര്‍ണ്ണിക്കാന്‍ എന്റെ കണ്ണിനും മനസ്സിനും ആകില്ല
ഭൂലോകത്തിലുള്ള സകല സൌന്ദര്യവും ഇവള്‍ സ്വന്തമാക്കിയിട്ടുണ്ട്
ഏതോ അപൂര്‍വ്വശക്തിയുടെ പ്രേരണപോലെ തെല്ലും ഭയമില്ലാതെ
ഞാന്‍ അവളോട്‌ ചോദിച്ചു
“ആരാ ....ആരാണ് നീ ......
“ഞാനോ .....നീ എന്നെ അറിയില്ലേ...?”
അവളുടെ ശബ്ദത്തിന് തേനിനെക്കാള്‍ മധുരമുണ്ടായിരുന്നു
“ ഞാന്‍ ...നിന്നെ ........അറിയില്ലല്ലോ”
“നീ ഇത്രനാളും ആരെയാണ് ഈ പാലമരത്തിന്റെ ചുവട്ടില്‍
അന്വേഷിച്ചത്......അത് ......ഞാനാണ്”
“നീ ....നീ ...യക്ഷിയാണോ?”
“ആളുകള്‍ എന്നെ അങ്ങനെയും വിളിക്കും”
“നീ എന്റെ ചോരകുടിക്കാനാണോ വന്നത്”
“ഞങ്ങള്‍ മനുഷ്യരുടെ ചോരകുടിക്കും എന്ന് നിങ്ങള്‍ മനുഷ്യര്‍ വെറുതെ
കള്ളം പറയുന്നതല്ലേ, കഥകള്‍ രചിക്കുന്നതല്ലേ”
“അപ്പോള്‍ ...നീ....എന്നെ കൊല്ലില്ല അല്ലെ?”
“നമുക്ക് കഥകള്‍ പറയാന്‍ നേരമില്ല, അങ്ങ് കിഴക്ക് വെള്ളവീശുന്നത് വരെ
ഈ രാത്രി നമുക്കുള്ളതാണ്, എല്ലാ പ്രപഞ്ച ശക്തികളും ഒത്തൊരുമിച്ചു കൂടുന്ന ഒരു അപൂര്‍വ്വ രാത്രി, “ദേവരാത്രി” ഈ രാത്രിയില്‍ ഞാന്‍ നിനക്കുള്ളതാണ്, നീ എനിക്കും ഇവിടെ അഗാധമായ പ്രണയം മാത്രം”!
“എനിക്ക് പേടിയാകുന്നു”
“നീ ഇനി പേടിക്കില്ല .....എല്ലാ പേടികളും നിന്നില്‍ നിന്നും ഞാന്‍ എടുത്തു മാറ്റുകയാണ്”
പെട്ടന്ന് അവളുടെ കൈകള്‍കൊണ്ട് മൃദുവായി എന്നെ അവളുടെ നെഞ്ചോട് ചേര്‍ത്ത് അവളിലേക്ക് അടുപ്പിച്ചു
വല്ലാത്ത നിര്‍വൃതി, മധുരം ......ഹോ .....അവളുടെ മാറിലേക്ക് എന്റെ നെഞ്ച് അമരുമ്പോള്‍ ഏതോ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ തള്ളപ്പെടുകയായിരുന്നു!!!
അനുഭൂതികളുടെ അപാരമായ ഒരു ലോകം കണ്മുന്നില്‍ തുറക്കുകയായിരുന്നു
അല്ല......ഞാന്‍ അനുഭവിക്കുകയായിരുന്നു .....
ഏതോ മായിക പ്രവാഹത്തില്‍ എന്റെ അസ്ഥികള്‍ക്ക് ചൂടുപിടിച്ചു കുളിരരുവിയുടെ സംഗീതംപോലെ എന്റെ ശരീരത്തില്‍ അവള്‍ ഒഴുകി നടക്കുകയാണ് അവളുടെ അടിവയറ്റിലെ ഇളംചൂടില്‍ എന്റെ പനി
വിയര്‍പ്പായി പാലപ്പൂക്കളില്‍ പതിച്ചു!
എങ്ങും സുഗന്ധം ....അത് പാലപ്പൂകളുടെത് ആയിരുന്നില്ല ...
ആകാശത്തിലെ മാലാഖമാര്‍ ഞങ്ങളുടെ മേല്‍ കസ്തൂരിതൈലം തളിച്ചതാകാം ..
ആയിരം വെള്ളിടികള്‍ എന്റെ ഹൃദയത്തിലേല്‍പ്പിച്ച് കന്മദത്തിന്റെ ഉറവ
ഏതോ ...വനാന്തരത്തില്‍ നിന്നും ഒഴുകി ...ഒഴുകി ....പരാഗരേണുക്കള്‍ക്കൊപ്പം
അലിഞ്ഞുചേര്‍ന്നു ...........!!! അങ്ങനെ യാമങ്ങള്‍ കടന്നുപോയി.....
“എഴുന്നേല്‍ക്കൂ.....എനിക്ക് മടങ്ങാന്‍ നേരമായി”
“ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പ്‌, ഒരു ബ്രഹ്മചാരിയെക്കാത്ത്, അത് ....ഇന്ന് ..ഇവിടെ ...പൂര്‍ണ്ണമാകുന്നു ...സന്തോഷത്തോടെ ഞാന്‍ മടങ്ങുന്നു”
ഞാന്‍ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കിയിരുന്നു
“നീ എങ്ങോട്ട് പോകുന്നു?”
“പോകണം പ്രിയനേ ......ഇനി വീണ്ടു ഒരു നൂറുവര്‍ഷം”
അവള്‍ നെടുവീര്‍പ്പിട്ടു
അതുവരെ അനുഭവിച്ച സുഖത്തിന്റെ ലഹരികള്‍ എന്റെ ശരീരത്തില്‍ നിന്നും
മെല്ലെ... മെല്ലെ.... വിടപറയുന്നു
“ഇനിയും രക്തദാഹികളായ യക്ഷികളുടെ കഥകള്‍ രചിച്ച് നിങ്ങള്‍ മനുഷ്യര്‍
ഞങ്ങള്‍ക്ക് പുതിയ ഭാവവും, രൂപവും നല്‍കുക"
എന്റെ കണ്ണുകളിലും, ചുണ്ടിലും ഓരോ മൃദുവായ ചും:ബനം നല്‍കി
അവള്‍ മരച്ചുവട്ടില്‍നിന്നും എഴുന്നേറ്റു
ഞാന്‍ ഓടി അവളുടെ കൈകളില്‍ കടന്നുപിടിച്ചു
“എന്റെ പ്രാണനെ ......നീ പോകയാണോ?”
“അതെ പ്രിയനേ ....എനിക്ക് പോകണം പോകാതെ തരമില്ല”
ഇനി ഒരിക്കലും നീ വരില്ലേ ..?”
“വരും ഇന്നേക്ക് നൂറു കൊല്ലം തികയുന്ന നാള്‍ ..പക്ഷെ അന്ന് നീ ഉണ്ടാകില്ല
ഉണ്ടായാലും ഈ നിമിക്ഷം മുതല്‍ നീ ബ്രഹ്മചാരിയല്ല ....അതിനാല്‍ ഒരു പുരുഷായുസ്സിനു കിട്ടാവുന്നതില്‍ ഏറ്റവും വലിയ ഭാഗ്യവാനാണ് നീ
ഒരുകോടി പുരുഷനില്‍ ഒരാള്‍ക്ക്‌ കിട്ടുന്ന ഈ അസുലഭ നിമിക്ഷം!,
മരണമില്ലാത്ത, സ്വര്‍ഗ്ഗവും, നരകവും,കണക്കുകളും ഇല്ലാത്ത ഞങ്ങളുടെത് മാത്രമായ ഒരു ലോകത്ത് അവിടെ കാത്തിരിപ്പുകള്‍ മാത്രം .....നൂറു വര്‍ഷത്തെ കാത്തിരിപ്പ്‌ .......”

എങ്ങുനിന്നോ നരികള്‍ ഓരിയിട്ടു, നക്ഷത്രവിളക്കുകളും നിലാവും രംഗം വിട്ടു! ഇളം തെന്നലായി ഒരു കാറ്റ് അത് ഓരോ നിമിക്ഷവും കൂടിക്കൂടി വന്നു
ഞാന്‍ അവളുടെ മുഖത്ത് കണ്ണെടുക്കാതെ എല്ലാം നഷ്ടപ്പെട്ടവനായി നോക്കിനിന്നു
ഒരു ഘോരശബ്ദം എങ്ങുനിന്നോ ആര്‍ത്തുലച്ച്കൊണ്ട് മഴപെയ്യാന്‍ തുടങ്ങി
ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു അവളുടെ പിന്നാലെ ......ഓടി .....
“എന്താ ...എന്താ....മോനെ .....നീ ബഹളമുണ്ടാക്കുന്നത് !“
ഞാന്‍ ഭയന്ന് പരിസരമാകെ നോക്കി !!!
ഉപ്പ എന്റെ നെറ്റിയില്‍ കൈവെച്ചുനോക്കി
“നല്ല പനി അതാണ്‌ മോന്‍ പേടിച്ച് ബഹളമുണ്ടാക്കിയത്,
പുറത്തു നല്ല മഴ ....മോന്‍ കിടന്നോ ലൈറ്റ് കെടുത്തണോ”?
“വേണ്ടുപ്പാ”
എല്ലാം സ്വപ്നമായിരുന്നോ?
ആശുപത്രിയില്‍പോകാന്‍ ഞാന്‍ തയ്യാറായി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍
കാല്‍ തട്ടി ഞാന്‍ കിടന്ന തലയണ മറിഞ്ഞുവീണു
അതിനടിയില്‍ കുറെ .....പാലപ്പൂക്കള്‍ ഉണ്ടായിരുന്നു.
(നൗഷാദ്‌ പൂച്ചക്കണ്ണന്‍)

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ദൈവം ചിരിക്കുന്നു

ദൈവം ചിരിക്കുന്നു

സ്വര്‍ഗ്ഗത്തില്‍ യഹോവ പാമ്പിന്റെ രൂപത്തില്‍ -
മനുഷ്യനെ പരീക്ഷണവസ്തുവാക്കി !
പാപഭാരം ചുമന്ന്‌ തലമുറകള്‍ നരകവാതിലില്‍
ഉണ്ണാവൃതം നോറ്റു!!!
അക്കല്‍ദാമയില്‍ കുരുശുമായി യൂദാസ്
കാലം ദൈവത്തെ മുള്‍ക്കിരീടം ചൂടിച്ചു
കൈകളിലും, കാലുകളിലും, നെഞ്ചിന്‍കൂടിലും
അധികാരത്തിന്റെ ആണികള്‍ തറച്ചു !
ദൈവപുത്രന്റെ ചോരയില്‍ പങ്കില്ലാത്തവര്‍
പാപമോചിതരായി
മാനവരാശിയുടെ സ്വാതന്ത്രിയം
ദൈവം ചിരിച്ചു !!!
പിന്നെ ഒരു മറുചോദ്യം
പിതാവില്ലാതെ പിറന്ന മസീഹ് എന്റെ മകനോ?
എങ്കില്‍ പിതാവും മാതാവും ഇല്ലാതാതെ പിറന്ന ആദമല്ലേ
എന്തുകൊണ്ടും എന്റെ പുത്രനാകാന്‍ യോഗ്യന്‍
അടിമയായ ഞാന്‍ കരഞ്ഞു!
ഉടമയായ ദൈവം ചിരിച്ചു.

2013, ജൂലൈ 7, ഞായറാഴ്‌ച

"മയില്‍പ്പീലി "



"അമ്മൂട്ടീ ......മോളെ ...അമ്മൂ.........,പല്ല്തേയ്ക്കുന്ന ബ്രുഷും എടുത്തു പൈപ്പിനടുത്ത് പോയിട്ട് -
ഒരു മണിക്കൂറായി സ്കൂളില്‍ പോകേണ്ടതല്ലേ, മോളെ ....അമ്മൂ......"
"ങ്ങാ.........ഞാന്‍ ഇവിടുണ്ട്"
"എവിടാണ് .."
"ഞാന്‍ കുളിക്കുവാണ് അമ്മേ..."
"നീ അവിടെത്തന്നെ നിന്നോളൂ ഇന്ന് സ്കൂളില്‍ പോകണ്ടേ"
"ഓ ..കഴിഞ്ഞു "
"ഒന്ന് പെട്ടന്നാകട്ടെ"
അകത്തു കടന്നുപോയ അമ്മ തോര്‍ത്തുമായി കാത്തുനിന്നു കുളികഴിഞ്ഞുവന്ന കുട്ടിയുടെ തല
നന്നായി തുടച്ചുകൊടുക്കുന്നതിനിടയില്‍ തലയില്‍ വിരലുകളോടിച്ച് 'പേന്‍' തിരഞ്ഞു
"ഒന്ന് വിടമ്മേ..."
"നിന്റെ തലനിറച്ചും പേനാണ്, ചാളപോലുള്ള പേന്‍ ..."
'ഓ ..ഒന്നുമില്ല അമ്മ ഇന്നലെയും നോക്കിയതല്ലേ വിടെന്നെ"
"നീ തിന്നുന്നതെല്ലാം പേനായിട്ടാണ് കുരുക്കുന്നത് "
അമ്മയുടെ കയ്യില്‍നിന്നും കുട്ടി കുതറിയോടി
'ഡി ...പെട്ടന്നാകട്ടെ ഒമ്പത് മണികഴിഞ്ഞു ബെല്ലടിക്കുന്നതിനു മുമ്പ് നീ അങ്ങെത്തുമോ?, നല്ല
മഴക്കോളുണ്ട്, ബാഗില്‍ കുടയെടുത്ത് വെയ്ക്കാന്‍ മറക്കണ്ട .."
അടുക്കളയില്‍നിന്നും ടിഫന്‍ക്യാരിയറില്‍ ചോറും, കറിയുമെല്ലാം എടുത്തുവെച്ചു തോളില്‍കിടന്ന
തോര്‍ത്ത്‌കൊണ്ട് ആ പാത്രത്തിന്റെ പുറം തുടക്കുന്നതിനിടയില്‍ മകളെ
അടുത്ത കൈകൊണ്ട് കടന്നുപിടിച്ചു
"ഇങ്ങനാണോ? മുടിചീകുന്നത്"
"ഞാന്‍ ചീകിക്കൊള്ളാം.."
"ഓ ..നീ ചീകിയാല്‍ നല്ല രസമായിരിക്കും"
"ചീപ്പില്‍ കടന്നുപിടിച്ച് കുട്ടിയുടെ തലമുടി രണ്ട്സൈഡില്‍ വകുന്നു തെറ്റിയിട്ടു റിബണും കെട്ടി
ബാഗില്‍ ടിഫന്‍ വെക്കുന്നതിനിടയില്‍
"ഉച്ചക്ക് കളയാതെ മൊത്തവും തിന്നോളണം"
"ഓംലെറ്റുണ്ടോ "
"വെച്ചിട്ടുണ്ട്, ചോദ്യം കേട്ടാല്‍തോന്നും ഇപ്പോള്‍ എല്ലാം തിന്നുമെന്ന്"
"വ്വ..... വ്വവ്വ ......"
"നീ ഗോഷ്ടി കാണിക്കയാണോ?, വരുന്നതുകണ്ടില്ലേ ...കോല്പോലെ "
"ഞാന്‍ ഇങ്ങനെയിരുന്നാല്‍ മതി എന്റെ അച്ഛനെപ്പോലെ"
"രണ്ടിനെയും ഒരു കയറില്‍ കെട്ടാം, ആഹാരം ഞാന്‍ വല്ല കൊലുംകൊണ്ട് കുത്തിയിറക്കണം"
കുട്ടി റെഡിയായി ബാഗെടുത്ത് തോളിലിട്ട് പുറത്തേയ്ക്ക് ഇറങ്ങിയതും മഴ ചാറാന്‍ തുടങ്ങി
അമ്മ പുറകില്‍നിന്നും വിളിച്ചുപറഞ്ഞു
"മോളൂ .....പാട വരമ്പില്‍ക്കൂടി ശ്രദ്ധിച്ച് നടക്കണം ചെളി ഉടുപ്പില്‍ വീഴരുത്, തോട്ടില്‍ വെള്ളം കൂടുതലാണെങ്കില്‍ മുറിച്ച് കടക്കരുത് തിരികെ വന്നോളണം"
"ശെരി അമ്മ മഴനനയാതെ അകത്തുപൊയ്ക്കോ"
കണ്ണെടുക്കാതെ കുട്ടിയെ നോക്കിനില്‍ക്കുന്ന അമ്മ
"കുണുങ്ങി.... കുണുങ്ങി......പോകുന്നത് കണ്ടില്ലേ ...കുറുമ്പി "
അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു
കുട്ടി മുന്നോട്ടു നടക്കുംതോറും മഴ ഏറിയേറി വന്നു എത്ര ശ്രദ്ധിച്ചിട്ടും ചെരുപ്പില്‍നിന്നും
തെറിച്ച ചെളിവെള്ളം പാവാട മുഴുവന്‍ പുള്ളികുത്തി
പാടവരമ്പില്‍ മഴയത്ത്
"ക്രോം ...ക്രോം......"
പാടിയിരുന്ന തവളകള്‍ കുട്ടിയെക്കണ്ട് പാടത്തേയ്ക്ക് ഹൈജമ്പ് ചെയ്തു
തോടിന്റെ കരയെത്തുമ്പോള്‍ അത് കരകവിഞ്ഞ് ഒഴുകുകയാണ് കുട്ടി ചുറ്റും നോക്കി
തന്റെ അടുത്തേക്ക് ആരോ ഒരാള്‍ കുടപിടിച്ച് നടന്നടുക്കുന്നു!!! അമ്മയായിരിക്കുമോ?
മഴയില്‍ ആളെ ദൃശ്യമല്ല കുട്ടി അല്‍പ്പനേരം അവിടെ നിന്നു
അടുത്ത് വന്നപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്
അടുത്ത വീട്ടിലുള്ള അപ്പൂസിന്റെ അച്ഛന്‍ രഘുമാമന്‍
"എന്താ മോളൂ ...എന്താ നില്‍ക്കുന്നെ ..."
"തോട്ടില്‍ നിറച്ചും വെള്ളം"
"ശെരിയാണെല്ലോ..., വരൂ മാമന്‍ അക്കരെ കടത്തിവിടാം"
കുട്ടിയെ എടുത്തുയര്‍ത്തി അയാള്‍ തോട് മുറിച്ച് കടന്നു
"താങ്ക്സ് മാമാ ..."
"ശെരി മോളെ മാമന് പാടത്ത് ജോലിയുണ്ട് മോള്‍ ഒറ്റയ്ക്ക് പോകില്ലേ "
"ഞാന്‍ പൊയ്ക്കൊള്ളാം .."
ഇന്ന് സ്കൂളില്‍ നിന്നും അവള്‍ക്കൊരു സമ്മാനം കിട്ടി ഒരു മയില്‍പ്പീലി കൂട്ടുകാരി രേണുക
കൊടുത്തതാണ്
പുസ്തകത്തിനകത്ത് ആകാശം കാണിക്കാതെ വെച്ചാല്‍ പ്രസവിക്കുമത്രേ!!!
തെങ്ങിന്‍മടലിലെ പൂപ്പലാണത്രേ അതിനു ആഹാരം!!!
പ്രസവിച്ചാല്‍ ഒന്നിനെ കൂട്ടുകാരി സന്ധ്യക്ക് കൊടുക്കണം, ഒന്ന് റസ്യക്കും, പിന്നെ ഒന്ന് രഘുമാമന്റെ
മകന്‍ അപ്പൂസിനും ആ മാമനല്ലേ എന്നെ തോട് കടത്തി ഇന്ന് സ്കൂളില്‍ വിട്ടത് അതോണ്ടല്ലേ എനിക്ക്
മയില്‍പ്പീലി കിട്ടിയത് ........
വഴിവക്കിലെ തവളകള്‍ രാവിലെ തുടങ്ങിയതാണ്
"ക്രോം ....ക്രോം ..."
മഴയായതുകൊണ്ട് ഇവറ്റകള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതായിരിക്കും കരയുന്നത്
മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ടായിരുന്നു
തോട്ടില്‍ വെള്ളം കുറഞ്ഞിട്ടില്ല കുറച്ചുനേരം കുട്ടി നാലുപാടും വീക്ഷിച്ചു
പിന്നെ കരയാന്‍ ആരംഭിച്ചു ......
"മോളെ ..അവിടെ നിന്നോ തോട്ടില്‍ ഇറങ്ങണ്ട മാമന്‍ ഇക്കരെ കടത്തിവിടാം"
"ങ്ങാ.......രഘുമാമന്‍ ......കുട്ടിയുടെ മുഖത്ത് തുമ്പപ്പൂവിരിഞ്ഞു
അയാള്‍ വന്നതും കുട്ടിയെ താങ്ങിയെടുത്തു തോടും കടന്ന് നടന്നു!!!
"എന്നെ നിലത്ത് ഇറക്കൂ മാമാ ... ഇനി ഞാന്‍ നടന്നോളാം..."
അയാള്‍ മറുപടി പറഞ്ഞില്ല
കുട്ടി കയ്യും കാലും ഇളക്കിച്ചിരിച്ചു ....
"ഏയ്‌......ഏയ്‌......ഏയ്‌....."
അയാളുടെ മുഖത്ത്നോക്കിയ കുട്ടി ഭാവവെത്യാസം കണ്ട് ഭയന്നു!!!
"എനിക്ക് പേടിയാവുന്നു മാമാ..... എന്നെ നിലത്തിറക്കൂ...... ഇനി മോള്‍ നടന്നോളാം"
കുട്ടിയുടെ തോളില്‍ കിടന്ന ബാഗില്‍ തുറന്നിരുന്ന ഭാഗത്തുകൂടി ഒരു പുസ്തകം നിലത്ത് വീണു
" മാമാ എന്റെ പുസ്തകം, അതിനുള്ളിലാ മയില്‍പ്പീലി ....."
കുട്ടി കരയാന്‍ തുടങ്ങി
അയാള്‍ ധൃതിയില്‍ അടുത്തുകണ്ട കുറ്റിക്കാട്ടിലേക്ക് കുട്ടിയുമായി കയറി കുട്ടിയെ നിലത്ത് കിടത്തി!!!
മഴ തകൃതിയായി പെയ്യാന്‍ തുടങ്ങി ഇടിയും ,കാറ്റും .....വയലോലകള്‍ താന്ധവനൃത്തമാടി
തെങ്ങുകള്‍ കടപുഴുകി വീണു .....!
പ്രസവം കാത്തു പുസ്തകത്താളില്‍ കഴിഞ്ഞ മയില്‍പ്പീലി താഴെവീണ് മാനം കണ്ടു!!!
അയാള്‍ ഒരു കാട്ടാളനെപ്പോലെ എഴുന്നേറ്റ് വിജയഭാവത്തോടെ നടന്നു
വഴിയില്‍ തവളയെ നോക്കിയിരുന്ന കരിമൂര്‍ഖന്‍ അയാളുടെ കാലില്‍ പിടുത്തമിട്ടു !!!
മഴയും, കാറ്റും, ഇടിയും.........കുലംകുത്തിയൊഴുകുന്ന തോടും താണ്ടി കരിമൂര്‍ഖന്‍
അടുത്ത കുറ്റിക്കാട്ടില്‍ ഇര'തേടിയിരുന്നു.

2013, ജൂലൈ 3, ബുധനാഴ്‌ച

"ഊടും പാവും"

"ഊടും പാവും"

"ഉമ്മോ .....ഉമ്മാ......."
"നീ നിന്റെ പാട്ടിന് പോടാ......എനിക്ക് നിന്നെ കാണണ്ട, നീ എന്നെയും"
"ഉമ്മാ ഇത് ഞാനാണ് "
"എനിക്ക് നിന്റെ ശബ്ദം തിരിച്ചരിഞ്ഞൂടെ,....."
ചങ്കൊന്നു പിടഞ്ഞു അടഞ്ഞ വാതിലിനെ നോക്കി അയാള്‍ വീണ്ടും
"ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങള്‍ എന്നോട് ......ഇങ്ങനെ"
"നിനക്ക് ഒന്നും അറിഞ്ഞൂടെ നീ എല്ലാം മറക്കും ഞാന്‍ മറക്കില്ല, അന്നേ ഞാനും, ഉപ്പയും പറഞ്ഞതാണ്
നിന്റെ മകളെ അനസ്സി'നെക്കൊണ്ട് കെട്ടിക്കാന്‍ അടിച്ചാലും, പിടിച്ചാലും നിന്റെ മരുമകന്‍
നിന്റെ കൂടെ നില്‍ക്കുമെന്ന് നീ ചെവിക്കൊണ്ടില്ല നിനക്ക് ഞങ്ങളുടെ വാക്ക് ഒന്നുമല്ല"
"അതിനു അവന്റെ സ്വഭാവം ശരിയല്ലാത്തത്കൊണ്ടല്ലേ!, അതിന് മകളുടെ വിവാഹത്തിനു
നിങ്ങളാരും പങ്കെടുത്തതുമില്ല ..... എന്നിട്ടും എന്നോടുള്ള അരിശം നിങ്ങള്‍ക്ക് തീര്‍ന്നില്ലേ"
"നീ പോടാ പട്ടീ ...ഞാന്‍ ആറു മക്കളെയേ പെറ്റിട്ടുള്ളൂ ഏഴില്‍ ഒന്ന് മരിച്ചുപോയി"
"നിങ്ങള്‍ക്ക് അങ്ങനെ പറയാം ഒരു മകന്‍പോയാല്‍ പിന്നെ വേറൊരു മകന്‍, എനിക്ക്
ഒരു ഉമ്മയും, ഉപ്പയുമല്ലെയുള്ളൂ"
"ഇല്ലാടാ നീ ഞങ്ങളുടെ മോനല്ല നീ നിനക്ക് നാട്ടില്‍ ഒരുപാട് ഉമ്മമാരും ഉപ്പമാരും കാണും"
ഇനി ഞാന്‍ എന്താ പറയുക റബ്ബേ .....ഉരുകുന്ന മനസ്സോടെ പൊഴിയുന്ന കണ്ണുനീരോടെ
അയാള്‍ കുറേനേരം അവിടെ നിന്നു പിന്നെ ചീന്തി മൂക്ക് തുടച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞ്നടന്നു ......
എതിരെ ഒരു കറുത്ത പട്ടി ചുവന്ന കണ്ണുകളുമായി ആക്രോഷത്തോടെ അയാള്‍ക്കുനെരെ ചാടി !!!
അയാള്‍ പിന്നോട്ട് ചാടി മലര്‍ന്നു നിലത്ത്പതിച്ചു അവിടെ കിടന്നുതന്നെ അയാള്‍ കൈകള്‍ കൊണ്ട് നിലത്ത് പരതി ഒരുപിടി ചരല്‍ക്കല്ലുകള്‍ വാരി തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അന്തരീക്ഷത്തില്‍ തലങ്ങും വിലങ്ങും എറിഞ്ഞു !!!!!!
പൊടുന്നനെ ആകാശത്തുനിന്നും കുറേ നക്ഷത്രങ്ങള്‍ താഴേക്ക് ഉതിര്‍ന്ന് വീണു!!
അയാള്‍ കാലും കയ്യും ശൂന്യതയില്‍ കുടഞ്ഞ് ദൂരേക്ക് ഓടി ...... അയാള്‍ക്ക്‌ പിറകെ ഒരുപാട് കാക്ക'കള്‍
നിലത്തുനിന്നും നക്ഷത്രങ്ങള്‍ കൊത്തിയെടുത്ത് പാഞ്ഞു !
അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു ചെവിയില്‍ കാക്കകളുടെ കഠോരശബ്ദം കൈകള്‍കൊണ്ട്
തന്റെ ചെവികളും പൊത്തി
"പോ ....കാക്കേ .....പോ......പോ...."
അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു
കാക്കകള്‍ നക്ഷത്രങ്ങള്‍ അവിടെ ഉപേക്ഷിച്ച് അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നു!!!
കുറേ... ആളുകള്‍ അദ്ദേഹത്തിന് ചുറ്റും
"ഹലോ ...എന്താ......എന്ത്പറ്റി ......"
ആളുകള്‍ ചോദ്യശരങ്ങളുമായി അയാള്‍ക്ക്‌ നേരെ ...
"ങ്ങെ.......ഞാന്‍ .......ആരാ......അല്ല ...ഞാനാരാ....."
"താനാരാ....."
നിലത്ത് കുത്തിയിരുന്ന് കൈകള്‍ പ്രത്യേകരീതിയില്‍ ചലിപ്പിച്ച് നിലത്ത് കാക്കകള്‍ ഉപേക്ഷിച്ച
നക്ഷത്രങ്ങള്‍ അയാള്‍ എണ്ണാന്‍തുടങ്ങി
ആളുകള്‍ ഓരോന്ന് പിറുപിറുക്കാന്‍ തുടങ്ങി
"കുന്നുംപുറത്തുള്ള ആമിനാമ്മയുടെ മകനല്ലേ,
ഇയാല്‍ എപ്പോഴാ പേര്‍ഷ്യയില്‍ നിന്നു വന്നത്"
"അതെ, ആ വീട്ടുകാരും സഹോദരങ്ങളും നല്ല വസ്ത്രള്‍ പോലും ഇടാന്‍ തുടങ്ങിയത് ഇയാല്‍
വിദേശത്ത്പോയത് മുതലാണ്‌ ഇപ്പോള്‍ എല്ലാപേരും ഓരോ നിലയിലായി"
"അതൊക്കെ പഴയ കഥ ഇയാളുടെ മകളുടെ വിവാഹം കഴിഞ്ഞകൊല്ലമല്ലേ നടന്നത്"
"ആ .... ആണെന്ന് തോന്നുന്നു .....ഇയാള്‍ക്ക് എന്ത്പറ്റി .... ...... ....."
അങ്ങനെ ആളുകള്‍ ഓരോ കാര്യങ്ങള്‍ അയവിറക്കി
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടി മുന്നോട്ടുവന്നു
"ഈ മാമന്‍ ഇന്നാണ് നാട്ടില്‍ വന്നത് വണ്ടിയില്‍ പെട്ടിയും സാധനങ്ങളുമായി വണ്ടിയില്‍
വരുന്നത് ഞാന്‍ കണ്ടു"
നാട്ടുകാരുടെ സംസാരം അയാള്‍ ശ്രദ്ധിക്കുന്നില്ല ഒട്ടേറെ നക്ഷത്രങ്ങള്‍ നിലത്തുണ്ടായിരുന്നു
അതെല്ലാം അയാള്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്തു അതിലേക്ക് നിക്ഷേപിച്ചു ഒരു ഭാണ്ഡം കണക്കേ
കെട്ടി തോളിലിട്ടു പതിയെപ്പതിയെ എഴുന്നേറ്റ്നടന്നു ആളുകള്‍ അയാള്‍ക്ക്‌ പിറകില്‍ കൂടി
കുട്ടികള്‍ കൂക്കിവിളിച്ചു ശബ്ദം അധികമായപ്പോള്‍ ആ ഭാണ്ഡം നിലത്ത് അഴിച്ചുവെച്ച്
അതില്‍നിന്നും നക്ഷത്രങ്ങള്‍ പിറക്കി ആളുകളെ എറിഞ്ഞു !!!
"വാടാ......വരിനെടാ ......ആര്‍ക്കാ വേണ്ടത് ......
ഒരെണ്ണം ഞാന്‍ ആര്‍ക്കും തരില്ലെടാ.....പട്ടികളെ .."
അയാള്‍ ആക്രോശിച്ചു .....ആളുകള്‍ ദൂരേക്ക്‌ ഓടിമാറി
വീണ്ടും കാക്കകള്‍ ...,കറുത്ത പട്ടികള്‍ ..., നക്ഷത്രങ്ങള്‍ ......
അയാള്‍ തിരിഞ്ഞോടി ഭാണ്ഡം അവിടെ ഉപേക്ഷിച്ച് !
തന്റെ മുന്നില്‍ അടഞ്ഞ വാതിലിന് പുറത്ത് വീണ്ടും അയാള്‍ കുറേ ..നേരം .....
വാതില്‍ തുറക്കപ്പെട്ടു ഉടുതുണിയില്ലാതെ ചെളിയും, ചേറും പുരണ്ട് തന്റെ മുന്നില്‍ നില്‍ക്കുന്ന
മകനെ ആ ഉമ്മ നെഞ്ചോട് ചേര്‍ത്തണച്ചു മോനെ.....പോന്നു മോനെ .......
തന്റെ തലയില്‍ കിടന്ന മസ്ലി'കൊണ്ട് അവന്റെ നെഞ്ചും മുഖവും തലയും തുടച്ച് കൊടുത്തു
എന്നിട്ട് ആ തുണിയില്‍ പൊതിഞ്ഞ് ചേര്‍ത്തണച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി
ആ ഉമ്മയുടെ ഉള്ളില്‍ നിന്നും മക്കത്തെ സംസംവെള്ളം ധാരധാരയായി കണ്ണുനീരായി
ആ മകന്റെ മേല്‍ പതിച്ചു
അയാളുടെ ഭാര്യയും കുട്ടികളും അയാളെ തിരഞ്ഞുവന്നു അവര്‍ ആരെയും അയാള്‍ തിരിച്ചറിഞ്ഞില്ല
പിന്നെ അയാള്‍ക്ക്‌ പോകാന്‍ വേറൊരു ഇടവുമില്ലായിരുന്നു
പിന്നെപ്പഴോ .....ഉമ്മയുടെ മരണം അയാള്‍ അറിഞ്ഞില്ല......ഭാര്യയും മക്കളും അയാളെ തിരഞ്ഞില്ല
നക്ഷത്രങ്ങള്‍ ശേഖരിച്ച് നാടും വീടും കടന്ന് .......സൂര്യന്‍ അസ്തമിക്കുന്ന കടലും കടന്ന് .......

2013, ജൂൺ 29, ശനിയാഴ്‌ച

"ഞാന്‍ ഇങ്ങനാണ് ഭായ്‌ ...."

"ഞാന്‍ ഇങ്ങനാണ് ഭായ്‌ ...."

മാര്‍ജാരന്‍ എല്ലാം കാണുന്നു കണ്ടാലും........ കണ്ടാലും ......കാഴ്ചകള്‍
വീണ്ടും ബാക്കി, തീര്‍ഥാടനത്തിന്പോയ സന്യാസിമാര്‍ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടു
ഈ മഹാവര്യന്മാര്‍ നമ്മുടെ കേരളം വിട്ട്പോയത്തില്‍ പിന്നെ പാവം കേരളം
ചൂടിനാല്‍ വെന്തുരുകി മഹാവര്യന്മാരുടെ പാദസ്പര്‍ശനമേറ്റ് ചന്ദ്രബനിയില്‍ (ഉത്തരാഖണ്ഡ് )
മഴലഭിച്ചു എന്ന്മാത്രമല്ല മഹാപ്രളയം തന്നെയുണ്ടായി ജാതിയും, മതവും, പാര്‍ട്ടിയും, കൊടിയും
ഉള്ളവരും ഇല്ലാത്തവരുമായ അനേകം മനുഷ്യരുടെയും ജീവന്‍ പ്രളയത്തില്‍ പൊലിഞ്ഞു
ഒരുപാട് ജനങ്ങള്‍ അതില്‍ പെട്ടിരിക്കുകയാണ് അവര്‍ രക്ഷക്കായി ഈശ്വരനോട് പ്രാര്‍ഥിക്കുന്നു
ഈ പാവങ്ങള്‍ കാലല്ല കയ്യല്ല മൂക്ക് കുത്തിയാലും രക്ഷാപ്രവര്‍ത്തനം അവരുടെ നാലയലത്ത്
അടുത്തെങ്കിലും വരുമെന്ന് ഒരു ഉറപ്പുമില്ല ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്ക് ഒന്നിനൊന്ന് കൂടുന്നു
വര്‍ക്കല ശിവഗിരിയിലെ കുറെ സന്യാസിമാര്‍ സമരം നടത്തിയാല്‍ ഏതു പ്രളയത്തില്‍ നിന്നും
ഉയിര്‍ത്തെഴുന്നേല്‍ക്കും .
നമ്മുടെ മുഖ്യന്‍ വളരെ സന്തോഷത്തിലാണ് കാരണം സന്യാസിമാര്‍ രക്ഷപ്പെട്ടു !!!
യുനസ്കോയുടെ നല്ലപുള്ള അവാര്‍ഡ്‌ മുഖ്യന്‍ അടിച്ചെടുത്തു, അതോ പിടിച്ചെടുത്തോ?
സന്തോഷം പങ്കുവയ്ക്കല്‍ ബഹുകേമമായി എല്ലാ പത്രങ്ങളും കൊട്ടിഘോഷിച്ചു കോടികള്‍
തവിട് പൊടിയായി പാവം പ്രളയത്തില്‍ കുടുങ്ങി ജനം നട്ടം തിരിയുമ്പോള്‍ ഒരു കെ.എസ്സ്.ആര്‍.റ്റി.സി
പോലും അയക്കാന്‍ പാവം മുഖ്യന്‍ മറന്നു ...
പോപ്പുഗായകന്‍ ജാക്സന്‍റെ സഹോദരി ബ്ലുഫിലിമില്‍ അഭിനയിച്ചപ്പോള്‍
പാവം ജാക്സന്‍ പറഞ്ഞുപോലും അവള്‍ ഇപ്പോഴാണ് ഒരു പെണ്ണെന്ന് തെളിയിച്ചത്
അതുപോലെ തെറ്റയില്‍ ഒരു ആണെന്ന് തെളിയിച്ചു ഇത് മറ്റാരുമല്ല പറഞ്ഞത് സ്വന്തം മകന്‍
എന്നാലും അച്ഛനും മകനും ഒരു കുപ്പിയില്‍ നിന്നല്ലേ മോന്തിയത് ഇവന്‍ ആരാ മോന്‍
"അപ്പന് പിറന്നാല്‍ അപ്പടിയിരിക്കും"
ഇടതും, വലതും സമവായത്തിലെത്തി തെറ്റയില്‍ രാജിവെയ്ക്കണ്ട !!!
"ആനപ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേടിക്കണ്ടല്ലോ" മന്ത്രിമാരുടെ ഒരു യോഗം
പാവം സ്ത്രീകള്‍ ഇപ്പോള്‍ ഒളിക്യാമറ കൊണ്ട് നടക്കണം എങ്കിലേ വല്ലതും തടയൂ !
ഒരു പെണ്ണ് ഡല്‍ഹി വിറപ്പിച്ച് അവസാനം മരണത്തിന് കീഴടങ്ങി ഭരണം സ്തംഭിച്ചു നാടുനീളെ
പ്രകടനം, ഹര്‍ത്താല്‍ .........മണിപ്പൂരില്‍ ഒരു പാവം മലയാളി പെണ്‍കുട്ടി മൂന്നു കശ്മലന്മാര്‍
പീഡിപ്പിച്ചിട്ട് ഒരു കൊടിച്ചിപ്പട്ടി പോലും അനങ്ങിയില്ല അല്ലെങ്കില്‍ എന്തിനും ഏതിനും ഹര്‍ത്താല്‍
ബസ്സ്‌ തടയല്‍ അങ്ങനെ പലതും .........മലയാളികള്‍ എന്തൊരു ക്ഷെമാശീലരാണ്
സരിതയും, ശാലുവും സോളാറും കത്തിയെരിഞ്ഞ്‌ തീരാറായി മഴപെയ്തു, ഡാമുകള്‍ നിറഞ്ഞു
ഇനിയിപ്പോള്‍ സൂര്യതാപമില്ല, പവര്‍കട്ടില്ല ശാലുവും, സരിതയും ദിവസേന ഓരോ കൈമാറി
അവസാനം ...അവസാനം CBI യുടെ കയ്യിലെത്തും അവര്‍ക്കും പിടിപ്പത് പണിയുണ്ടേ .....
ശാലൂന്റെയും, സരിതയുടെയും കൈയ്യില്‍ കേരളത്തെ വിഴുങ്ങാനുള്ള മഹാപ്രളയമാണ് കാത്തിരിക്കുന്നത്
അതില്‍ക്കൂടി കപ്പലോടും
നാട്ടില്‍ കായല്‍ ടൂറിസം വളര്‍ന്ന് ...വളര്‍ന്ന് .....ഹൌസിംഗ്ബോട്ടും കടന്നു സീ പ്ലയിനില്‍
എത്തിനില്‍ക്കുന്നു കരയും കായലും കടന്നു വ്യപിചാരം ആകാശത്തും തഴച്ചുവളരട്ടെ !!!
എമര്‍ജിംഗ് കേരളം .... എമര്‍ജിംഗ് കേരളം പൂട്ടിക്കെട്ടി കോടികള്‍ തുലച്ചു ഒരു മിണ്ടാട്ടവുമില്ല
ഇപ്പോള്‍ മെട്രോട്രെയിനില്‍ കുരിങ്ങിക്കിടപ്പാണ് ഹായ്‌ ....ഹായ്‌ ...എന്ത് രസം ......!!!
കോടികള്‍ ചിലവാക്കി ഒരു തൂക്കുപാലം പുനലൂരിനെ വെല്ലും ബ്രിട്ടീഷ്കാര്‍ നാണിച്ചുപോകും
രണ്ടു മാസത്തിനുള്ളില്‍ മൂക്കുംകുത്തി നിലംപതിച്ചു
മുല്ലപ്പെരിയാര്‍ വീണ്ടും നിറഞ്ഞു ഇപ്പോപൊട്ടും ....ഇപ്പോപൊട്ടും ....പുതിയ ഡാമ് കെട്ടാതിരുന്നത്
മഹാഭാഗ്യം ഇല്ലെങ്കില്‍ ഒരു മഴ തികക്കില്ലായിരുന്നു 'സുര്‍ക്കി'യെങ്കില്‍ സുര്‍ക്കി അവിടിരിക്കട്ടെ ......
ഇങ്ങനെ ....ഇങ്ങനെ .....എണ്ണിയാല്‍ തീരില്ല 'മാര്‍ജ്ജാര'ക്കാഴ്ച
സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞു ഡോളറിന്റെ വില ഉയര്‍ന്നു
രൂപയുടെ വിലമാത്രം താഴോട്ട് ........
കാന്തപുരം ഉപ്പുപ്പ ഇപ്പോഴും പതിനാറിന്റെ പടിവാതിലില്‍ മുട്ടിവിളിക്കുകയാണ്
കിക്കിലുങ്ങും കിലുകിലുങ്ങും ഉത്തരത്തില്‍ ചത്തിരിക്കും എന്താണ് ?
"താക്കോല്‍ "
അതെ, ഭരണത്തിന്റെ താക്കോല്‍ കുറെ ചെന്നായ്ക്കള്‍ തിരിക്കുന്നു
പാവം മുയലുകള്‍ വോട്ട് ചെയ്യാന്‍ ക്യു നില്‍ക്കുന്നു ഭരണം തട്ടിയെടുക്കാന്‍ കാപാലികക്കൂട്ടം അണിയറയില്‍
ഒരുങ്ങുന്നു പാണന്‍ പാടുന്നത്പോലെ കവലകള്‍ തോറും മഹത്വങ്ങള്‍ നമുക്ക് പാടി നടക്കാം ......
വന്ദേമാതരം.

2013, മാർച്ച് 8, വെള്ളിയാഴ്‌ച

“മഴയും ഞാനും പിന്നെ അവളും”

“മഴയും ഞാനും പിന്നെ അവളും”


പുറത്ത് കോരിച്ചൊരിയുന്ന ‘മഴ’ ഇവിടെ അപൂര്‍വം കാഴ്ചയാണ്
തണുപ്പ് വകവെയ്ക്കാതെ
ഞാന്‍ ഇന്നും പതിവുപോലെ മോണിറ്ററില്‍ പച്ചവെളിച്ചം തെളിയുന്നതും കാത്തിരുന്നു
എന്താ, അവള്‍ വൈകുന്നു ....! ഇന്നലെ നാട്ടിലും നല്ല മഴയുണ്ടായിരുന്നു
ഇന്നലെ പെയ്തമഴയില്‍ അവളുടെ മാവില്‍ പൂവിട്ട പൂക്കളെല്ലാം കൊഴിഞ്ഞ് പോയിരിരിക്കുമോ?
ഇന്നലെ അവളുടെ ആവലാതി അതിനെ കുറിച്ചായിരുന്നു
"നല്ല കാര്‍മേഘമുണ്ട് മഴ വരാന്‍ സാധ്യതയുമുണ്ട്
" മഴപെയ്യട്ടടോ മഴയുടെ സംഗീതം കേട്ട് ഉറങ്ങുന്നത് സുഖമല്ലേ"
"ഇവിടെ മാവുകള്‍ പൂവിട്ടു മഴ പെയ്താല്‍ അവയൊക്കെ കൊഴിഞ്ഞുപോകും' എന്നാലും
മഴ പെയ്തോട്ടെ , ഇവിടെ അടുത്തൊന്നും കിണറ്റില്‍ തുള്ളി വെള്ളമില്ല
ആളുകള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടുമെല്ലൊ"
"ഹായ്"
ഇതാരാ ...? ഇന്ന് പുതിയൊരാള്‍ 'സുലേഖ'
"ഹായ്....., പരിചയമില്ലാല്ലൊ"
"ഇങ്ങനെയൊക്കെതന്നെയല്ലേ മാഷെ പരിചയപ്പെടുക!"
"അതെയോ?, പുതിയ ആള്‍ ആയതുകൊണ്ട് ചോദിച്ചതാണ്"
ഇങ്ങനെ ഓരോ മാരണങ്ങള്‍ കമ്പ്യൂട്ടര്‍ തുറന്നാല്‍ ചാടി വീഴും
"ഞാന്‍ നിങ്ങളുടെ ബ്ലോഗുകള്‍ വായിക്കാറുണ്ട്, അവസാനമായി എഴുതിയ 'ഓത്തുപള്ളിയില്‍ അന്ന് നമ്മള്‍ ........' വായിച്ചിരുന്നു,
വളരെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന കഥയായിരുന്നു"
"യാര് ....താങ്ക്സ്' നിങ്ങളെ ഇതിനുമുമ്പ് കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാണ് സോറി'ട്ടോ"
"ഞാന്‍ നിങ്ങളെ അറിയും, നിങ്ങളുടെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്
ഈ സൈറ്റില്‍ മാത്രമല്ല നിങ്ങള്‍ എഴുതുന്ന എല്ലാ സൈറ്റിലും"
"താങ്ക്സ് ഡിയര്‍ ഇങ്ങനെ ഒരു പേര് ഞാന്‍ ഓര്‍ക്കുന്നില്ല അതോണ്ട് ഞാന്‍ ചോദിച്ചതാണ്
പിണക്കമില്ലാല്ലൊ"
"ഏയ്‌ ....അങ്ങനൊന്നുമില്ല വെളിച്ചപ്പാടിനെ എല്ലാപേരും അറിയും
വെളിച്ചപ്പാട് എല്ലാപേരെയും അറിയണമെന്നില്ല"
"ഹ...ഹ....ഇയാള് കൊള്ളാല്ലോ"
"ഹായ് ...ഞാന്‍ വന്നൂട്ടോ ..."
ഞാന്‍ കാത്തിരിക്കുകയായിരുന്നു, സുഖമല്ലേ .. മഴപെയ്തു ....മാവിലെ പൂക്കളെല്ലാം
കൊഴിഞ്ഞുപോയോ ...അതോ?"
"കുറച്ചൊക്കെ കൊഴിഞ്ഞു എന്നാലും നന്നായി പെയ്യട്ടെ നാട്ടുകാര്‍ കുടിക്കാന്‍ വെള്ളത്തിനായി
നെട്ടോട്ടമാണ്"
"ശെരിയാണ് ഇന്നലെ ഭാര്യയും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്"
"ഞങ്ങളുടെ വീട്ടില്‍ കുറച്ച് പുതിയ അതിഥികള്‍ വന്നൂട്ടോ"
"ആരാത് .......ഇയാളെ കെട്ടിക്കൊണ്ടുപോകാനോ ...മറ്റോ.....!”
"ഏയ്‌ ....ഇല്ലില്ല ....കുറേ ...കോഴികുഞ്ഞുങ്ങള്‍"
"അത് കൊള്ളാല്ലോ ...അത് എവിടുന്ന് കിട്ടി"
"വീട്ടില്‍ അടവെച്ച്‌ വിരിയിച്ച് എടുത്തതാണ്, പക്ഷേ .....ഇപ്പോള്‍ മഴക്കാലം തുടങ്ങി തണുപ്പ് പിടിച്ചാല്‍ ഇവറ്റകള്‍ ചത്തുപോകുമോ ആവോ?”
“ഇല്ലടോ, കോഴികള്‍ക്ക് തൂവലും മറ്റും പടച്ചോന്‍ കൊടുത്തിരിക്കുന്നത്‌
തണുപ്പില്‍ നിന്നും രക്ഷനേടാനും മറ്റുമല്ലേ”
“അതെയോ ഞാന്‍ അത് ഓര്‍ത്തില്ല”
“പിന്നല്ലാണ്ട്”
“ഇക്കൊല്ലം വിഷുവിനു കൊന്നപ്പൂക്കളൊന്നും കിട്ടില്ലെന്നാണ് തോന്നുന്നത്”
“അതെന്താ ഇപ്പോള്‍ അങ്ങനെ തോന്നാന്‍”
“കണിക്കൊന്നകളെല്ലാം നേരത്തേ പൂവിട്ടു വിഷുവിന് ഒറ്റപ്പൂക്കളും ഉണ്ടാകില്ല”
“അല്ലേ ഈ മുസ്ലീങ്ങളും നിങ്ങളുടെ നാട്ടില്‍ കണിവെക്കുമോ?!!”
“അതല്ല മണ്ടൂസെ, എന്റെ അയല്‍ വീടുകളിലുള്ളവര്‍ ഇവിടെന്നാ പൂക്കള്‍
പൊട്ടിച്ചു കൊണ്ടുപോകുന്നത്, അങ്ങനെയെങ്കിലും മറ്റുള്ളവര്‍ക്ക് ഉപകാരമാകട്ടെ”
“അല്ലേലും ഈ പൂക്കള്‍ക്ക് ജാതീം മതവും ഇല്ലല്ലോ മനുഷ്യരുടെ ബെടക്കുപിടിച്ച
മനസ്സിലാണ് ജാതീം മതവും; ഞാന്‍ വെറുതെ ചോദിച്ചതാണ് ‘നേഹെ’
“ഹെന്റെ റബ്ബേ ....!!!”
“എന്താ ..”നേഹ” എന്താ പറ്റിയേ...”
“അടുപ്പത്ത് അരിയിട്ടുട്ട് ഞാന്‍ ഇങ്ങോട്ട് വന്നത്, അത് വെന്ത് കുഴഞ്ഞ്കാണുമെല്ലോ
റബ്ബേ....”
“അതിന് വീട്ടില്‍ മറ്റാരുമില്ലേ”
“അവരൊക്കെ ഹജ്ജിന്‍റെ ക്ലാസ്സിന് പോയിരിക്കയാണ്”
“ഇയാള്‍ ഹജ്ജിനൊന്നും പോകുന്നില്ലേ”
“പോകണം ഇന്ഷാഅല്ലാഹ്; ഞാന്‍ ഇപ്പോള്‍ വരാമേ ....”
ഇതിനിടയില്‍ ഓണ്‍ ലൈനില്‍ ഉണ്ടായിരുന്ന ‘സുലേഖ’
അവളുടെ മെസ്സേജ് ഞാന്‍ ശ്രദ്ധിക്കുന്നത്
“എന്താ.....തിരക്കിലാണോ?;
എങ്കില്‍ ഞാന്‍ പോവുകയാണ്;
എന്നെ ഇയാള്‍ അറിയും പറഞ്ഞാല്‍ ........’
ഞാന്‍ തന്റെ കഥയിലെ നായിക!!!, ‘ഷാനിബ’
Sulekha has disconnected and can’t receive instant messages
എന്റെ റബ്ബേ ....,ഞാന്‍ എന്താ ഈ കാണുന്നേ ......!
ഞാന്‍ അവളുടെ പ്രൊഫൈല്‍ ചെക്ക്‌ചെയ്തു അത് ഡിലീറ്റ് ചെയ്തിരിക്കുന്നു!!!
എന്റെ നെഞ്ചില്‍ ഒരു വെള്ളിടി, തലയില്‍ ഒരു പെരുപ്പ്
ആ സൈറ്റ് മുഴുവന്‍ ഞാന്‍ അരിച്ചുപിറക്കി എവിടെ അവള്‍?
ഒരു മിന്നായംപോലെ....
നേഹ കൊന്നപ്പൂക്കളുടെ, മാമ്പൂവിന്റെ കഥപറയാന്‍ വീണ്ടും വന്നു
ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു ...
അപ്പോഴേക്കും തലയില്‍ മക്കന’യിട്ട അനേകം കുട്ടികള്‍ മദ്രസയില്‍ പോകുന്ന ആരവം
ദൂരെ ......അങ്ങ് ദൂരെ ......എന്റെ കാതുകളില്‍ ...അവരുടെ കൂട്ടത്തില്‍
ഞാനും അവളും .....മുന്നില്‍ ചൂരലുമായി ഉസ്താദും.... മഴ തിമിര്‍ത്തു പെയ്യുന്നു
തലയില്‍ നിന്നും അവളുടെ ‘മക്കന’ ഒരു കുസൃതിക്കാറ്റ് സ്വന്തമാക്കി ഒരു പട്ടം കണക്കേ.....ഉയര്‍ന്നുപൊങ്ങി
ഞാന്‍ അതിന്റെ പിന്നാലെ
തിരിഞ്ഞുനോക്കുമ്പോള്‍
നേഹ
“എന്താ മാഷേ തിരക്കിലാണോ?”.
“ഏയ്‌......”

2013, മാർച്ച് 3, ഞായറാഴ്‌ച

"മണികിലുക്കം"



അറിവുകള്‍ കന്നിയങ്കം കുറിക്കുന്ന കുസൃതിയുടെ നേരങ്ങളില്‍
അമ്മയുടെ മാമൂട്ടുന്ന കഥകളില്‍ 'മണികിലുക്കം' പേടിയായിരുന്നു!
മുറ്റത്തും തൊടിയിലും ഓടിക്കളിക്കുമ്പോള്‍ 'മണികിലുക്കം' അയല്‍വീട്ടിലെ
തുടല് പൊട്ടിച്ച് ഓടിവരുന്ന പട്ടിയുടെ രൂപത്തിലായിരുന്നു!
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി രാവിലെ വിദ്യാലയത്തിന്റെ പടികള്‍ കയറുമ്പോള്‍
'മണികിലുക്കം' അമ്മയെ പിരിഞ്ഞതിന്റെ ആഥി'യായിരുന്നു!
ഇടവേളകളില്‍ സ്കൂളിന്റെ ഇടനാഴിയില്‍ കേട്ട 'മണികിലുക്കം'
വിശപ്പ്‌മാറ്റാനുള്ള സമയമായിരുന്നു!
വൈകുന്നേരങ്ങളില്‍ സ്കൂളില്‍ നീളത്തില്‍ മുഴങ്ങിയിരുന്ന 'മണികിലുക്കം'
വീട്ടിലെത്താന്‍ നേരമായതിന്റെ ആഹ്ലാദമായിരുന്നു!
സ്കൂളിന് പുറത്ത് സൈക്കിളില്‍ നിന്നും ഉതിര്‍ന്ന 'മണികിലുക്കം' ഐസ്മിട്ടായി
തിന്നാനുള്ള കൊതിയായിരുന്നു!
പാടവരമ്പില്‍ കൊട്ടോടെ, കുരവയോടെ വാളുമായി ഓടിയടുക്കുന്ന വെളിച്ചപ്പാടിന്റെ
അരയിലും, കാലിലും തുള്ളിച്ചാടുന്ന 'മണികിലുക്കം' ഭക്തിയും, ഭയവുമായിരുന്നു!
തെളിഞ്ഞ ആറ്റ് വെള്ളത്തില്‍ മുഖത്തെ നനുത്ത സ്വര്‍ണ്ണരോമങ്ങളില്‍
തീപ്പെട്ടിക്കോല്കൊണ്ട് കറുപ്പ് പിടിപ്പിക്കുമ്പോള്‍ പിന്നില്‍ ചിരിയോടൊപ്പം
കൂട്ടുകാരിയുടെ കൈയ്യിലെ കുപ്പിവളകള്‍ പകര്‍ന്ന 'മണികിലുക്കം'
കുളിര്‍മഴതുള്ളികളായിരുന്നു!
കോളേജ്കാമ്പസ്സില്‍ വാകമര തണലില്‍ കൂട്ടുകാരോടൊത്തു വെടിപറഞ്ഞിരിക്കുമ്പോള്‍
അകലെനിന്നുപോലും ഞാന്‍ തിരിച്ചറിഞ്ഞ പാദസ്വരത്തിന്റെ 'മണികിലുക്കം'
കരളില്‍ പ്രണയ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നതായിരുന്നു!
വിവാഹരാത്രിയില്‍ മണിയറയില്‍ പ്രിയമുള്ളവളെ കാത്തിരിക്കുമ്പോള്‍
പിന്നില്‍ കേട്ട 'മണികിലുക്കം' ആഭരണങ്ങളുടെ രൂപത്തിലുള്ള
സ്ത്രീധനമായിരുന്നു!
ഉറക്കം എഴുന്നേറ്റാല്‍ രാവിലെ ചായക്ക്‌ കൂട്ടായി വീട്ടുമുറ്റത്ത്‌ കണ്ണുകള്‍ തേടുന്ന
'മണികിലുക്കം' പത്രത്തിന്റെ രൂപത്തിലായിരുന്നു!
നിദ്രകള്‍ വിട്ടകന്നു അസ്ഥികള്‍ ദ്രവിക്കാന്‍ തുടങ്ങി ശയ്യയില്‍ കഴിച്ചുതീര്‍ത്ത
കാലത്തിന്‍റെ കണക്ക് തിരഞ്ഞ് കണ്ടുപിടിക്കാന്‍ വെറുതെ ഒരു പാഴ്ശ്രമത്തിന് തുനിയുമ്പോള്‍
ഞാന്‍ ആശിച്ചതും, ചെവിയോര്‍ത്തതും ........
മരണത്തിന്‍റെ 'മണികിലുക്കമായിരുന്നു!!!.

2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

"ചൈത്യം"

ചൈത്യം

ഒരു ഹോളി ആഘോഷം കഴിഞ്ഞ് സൂര്യന്‍ കടലിന്റെ മടിത്തട്ടില്‍ വിശ്രമിക്കാന്‍ തുടങ്ങുമ്പോള്‍ ആകാശത്ത് അങ്ങിങ്ങ് തട്ടിതൂകിയിട്ട സിന്തൂരത്തില്‍ നിന്നും അല്‍പ്പം കാറ്റ് അവളുടെ മുഖത്ത് സ്പര്‍ശിച്ച് കടന്നതാകാം, അല്ലെങ്കില്‍ കടല്‍ത്തിരകള്‍ കൂടുതല്‍ സുന്ദരിയാക്കാന്‍ ചായം കലര്‍ന്ന കടല്‍വെള്ളം ഇവളുടെ മുഖത്ത് പകര്‍ന്നതാകാം, അതോ സൂര്യദേവന്‍ പ്രയാണം അവസാനിപ്പിച്ച് കടലില്‍ താഴുന്നതിന് മുമ്പ് ഇവളോട് കിന്നാരം പറഞ്ഞതാകാം... താഴുന്ന തങ്ക കിരീടത്തില്‍ കണ്ണുകള്‍ പാകി അവള്‍ തെളിയുന്ന പ്രകാശത്തെ വിസ്മരിച്ച് അങ്ങനെ ഇരുന്നു
"ദേവി പോകയല്ലേ ...."
"പോകണം"
എന്റെ കൈയ്യില്‍ പിടിച്ച് അവള്‍ എഴുന്നേറ്റു മണല്‍ വിരിച്ച കടല്‍തീരം കടന്ന് മോട്ടോര്‍സൈക്കിളിന്റെ പുറകില്‍ അവള്‍ എന്റെ ചുമലില്‍ പതിയെ ഒരു കൈകൊണ്ട് ചേര്‍ത്ത് പിടിച്ച് അങ്ങനെ യാത്ര തുടരുമ്പോള്‍ .....

പതിഞ്ഞ ശബ്ദത്തിന് മധുരമാണെന്ന് അവളാണ് പറഞ്ഞത്, പകല്‍ കിനാക്കള്‍ക്ക് ഒരു നഷ്ട വസന്തത്തിന്റെ നിറമാണെന്ന് അവളുടെ കണ്ടുപിടിത്തമായിരുന്നു, പ്രണയം മധുരമാണ് എന്നാല്‍ അതില്‍ അന്തര്‍ലീനമായ നോവ്‌ പരമമായ സുഖമാണ് എന്ന് അവള്‍ പറയാതെ പകരുകയായിരുന്നു .....,,
കണ്ടും, പകര്‍ന്നും, പറഞ്ഞും എന്റെ ഉള്ളില്‍ അവള്‍ നിറച്ചത് എന്ത് വികാരമായിരുന്നു!!!
ഒടുവില്‍ അവളുടെ വിവാഹത്തിനു ക്ഷണിക്കാന്‍ വന്നപ്പോള്‍ അവളുടെ കയ്യില്‍ ഒരുപിടി മഞ്ഞ റോസാപുഷ്പങ്ങള്‍ കരുതിയിരുന്നു!
ലോകത്തില്‍ വിലമതിക്കാന്‍ കഴിയാത്തത് സുഹൃത്ത്‌ ബന്ധമാണെന്ന് ആ പൂക്കള്‍ക്കിടയില്‍ തിരുകിയ കുറിപ്പില്‍ അവള്‍ ആലേഖനം ചെയ്തിരുന്നു.
പുതിയ അറിവുകള്‍ തേടി ഞാനും .....പ്രണയത്തിലെ നോവിനെ കാമിച്ചു, ഒറ്റപ്പെടലില്‍ സുഖം കണ്ടെത്തി, ശബ്ദങ്ങളില്‍ അസഹ്യത പ്രകടിപ്പിച്ചു, ഇരുട്ടിനെ പുണര്‍ന്നു, വെളിച്ചത്തെ ഭയന്നു ........
ഒരിയ്ക്കല്‍ വഴിയില്‍ അവളെ വീണ്ടും കണ്ടുമുട്ടി തോളില്‍ കിടന്ന കുട്ടിയെ തട്ടിയുണര്‍ത്തി എന്നെ ചൂണ്ടി കുട്ടിയോട് പറഞ്ഞു
"നോക്ക് മോനെ ....നോക്കെടാ ...കുട്ടാ....'മാമന്‍' ; മോന് ഈ മാമനെ അറിയുമോ?"
അങ്ങനെ ഞാന്‍ ആദ്യമായി ഒരു മാമനായി!

ബന്ധങ്ങളും, കടപ്പാടുകളും, പ്രണയവും അതിനെക്കാളെല്ലാം ഒരുപടി മുകളിലാണ് സൗഹൃദം എന്ന് ഞാന്‍ അനുഭവിക്കുകയായിരുന്നു...
സ്ത്രീകളെക്കുറിച്ച്, അവരുടെ അറിവിനെക്കുറിച്ച്, കഴിവിനെക്കുറിച്ച് കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍ എന്റെ എഴുത്തിനെ സമൂഹം നെഞ്ചിലേറ്റി
അങ്ങനെ....അങ്ങനെ.....അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ എനിക്ക് എന്നോടുതന്നെ ബഹുമാനം തോന്നി
കേന്ദ്രസാഹിത്യഅക്കാഡമി അവാര്‍ഡ്‌ അക്കൊല്ലം എനിക്ക് തന്നെ ലഭിച്ചു എന്നെ അനുമോദിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ അവളുമുണ്ടായിരുന്നു ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു ദൂരെ മാറി അവള്‍ നിന്നു ചടങ്ങുകള്‍ അവസാനിപ്പിച്ച് ഞാന്‍ ഓടി അവളുടെ അടുത്ത് ചെന്നു
ഒരു ചുവന്ന റോസാപുഷ്പം എന്റെ നേര്‍ക്ക്‌ നീട്ടി ഞാന്‍ അത് വാങ്ങി കുശലം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ എന്നെ ഇറുകെ കെട്ടിപ്പുണര്‍ന്നു എന്റെ ഇരുകവിളുകളിലും ചും:ബനം ചൊരിഞ്ഞു ശ്വാസംകിട്ടാതെ ഞാന്‍ വിയര്‍ത്തു ക്യാമറകള്‍ തെരുതെരെ കണ്ണുകള്‍ ചിമ്മി
ഒന്നും മനസ്സിലാകാതെ അന്ധാളിച്ച്നില്‍ക്കുന്ന എന്നോട് പത്രക്കാരും ടി.വി റിപ്പോര്‍ട്ടര്‍മാരും അനേകം ചോദ്യങ്ങള്‍ ഒന്നിനും മറുപടി പറയാതെ മുന്നില്‍ തുറന്നുപിടിച്ച ഡോറായിരുന്നു ലക്‌ഷ്യം ഉള്ളില്‍ കടന്നിരുന്നു
"ഡിം.."
വാതിലടഞ്ഞു കാര്‍ മുന്നോട്ട് ......

അടുത്ത പ്രഭാതത്തില്‍ ഭാര്യ ചായക്കൊപ്പം തന്ന പത്രം തുറന്നു നോക്കുമ്പോള്‍ ഞാന്‍ ഞെട്ടി!!!
എന്നെ പുണര്‍ന്നു ചും:ബിക്കുന്ന ദേവി എന്റെ കൈയ്യില്‍ അവള്‍ തന്ന ചുവന്ന റോസാപുഷ്പം ഭാര്യ കണ്ണുരുട്ടി ഞാന്‍ അവളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അത്രേയുള്ളോ... ഭാര്യ ചിരിച്ചു, ഞാനും.
വാര്‍ത്തകേള്‍ക്കാന്‍ ടി.വി തുറന്നു ഗതകാല പ്രണയം അയവിറക്കുന്ന ദേവിയുമായുള്ള അഭിമുഖം അതില്‍ എനിക്ക് കാമുകന്റെ വേഷമായിരുന്നു

പത്രങ്ങളും, ചാനലുകളും വാര്‍ത്തകള്‍ കൊട്ടിഘോഷിച്ചു, നിറഞ്ഞ ചിരിയും സന്തോഷവും കളിയാടിയ ഞങ്ങളുടെ വീടിന്റെ ഏതോ മൂലയില്‍ ഭാര്യ ഉള്‍വലിഞ്ഞു ...
മുനയൊടിഞ്ഞ എന്റെ പേനയില്‍ സ്ഖലനം നിലച്ചു
ചിലന്തികള്‍ വീടിന്റെ അകത്തളങ്ങളില്‍ വല നെയ്തു സൗഹൃദം കൈകാലുകള്‍ നിലത്തടിച്ച് തേങ്ങിക്കരഞ്ഞു

2013, ജനുവരി 16, ബുധനാഴ്‌ച

മാഞ്ചുവട്ടില്‍ .....



രാവിലെ പതിവുപോലെ ഓരോ കൂട്ടുകാരുടെ അടുത്തേക്ക് ചെന്ന് കുശലം ചോദിച്ചു
ഇന്നലെ രാത്രി പെയ്ത മഴയില്‍ അവരെല്ലാം നനഞ്ഞ് കുതിര്‍ന്നു കുറച്ച് ഉത്സാഹത്തോടെ എന്റെ നേരെ നോക്കി തലയാട്ടി ..... നാലുമൂട് തെങ്ങ്, ഒരു മാവ്, ഒരു പ്ലാവ്, നാലുമൂട് മാഞ്ചിയം, രണ്ടു പൂവരശ്, മൂന്നു കശുമാവ് ഇവരെല്ലാമാണ് എന്റെ ആത്മമിത്രങ്ങള്‍!

നേരംവെളുത്താല്‍ ഓരോരുത്തരുടെ അടുത്തുചെന്ന് അവരുടെ നെഞ്ചിടിപ്പ്, പള്‍സ് മുതലായവ പരിശോധിക്കും അതുകഴിഞ്ഞാല്‍ ഞങ്ങള്‍ പരസ്പരം കഥകള്‍ പറയും വിഷമങ്ങള്‍ പറയും. ഭാര്യ പറയുന്നത് എനിക്ക് വട്ടാണ്!
അതെ ഈ ദുനിയാവിലുള്ള എല്ലാ മാനവനും വട്ടാണ് അതില്‍ ഭ്രാന്ത് ഇല്ലാത്ത പാവം ഞാനും
"തെങ്ങില്‍ ഇപ്പോള്‍ കായ്ഫലം തീരെയില്ല"
മുറ്റത്തെ തൈതെങ്ങിന്റെ മുഖത്ത് മിഴികള്‍പാകി ഞാന്‍ പറഞ്ഞു തെങ്ങും ഒരു മയമില്ലാതെ എന്നെ നോക്കി
"ഞാനെന്തുചെയ്യാനാണ് നാടുമുഴുവന്‍ മണ്ടരി പടര്‍ന്നപ്പോള്‍ ഞാനും അതില്പ്പെട്ടുപോയി, മുനിസിപ്പാലിറ്റിയില്‍ നിന്നും മരുന്ന് തളിക്കാന്‍ ആളുകള്‍ വീട്ടില്‍ വന്നപ്പോള്‍ നിങ്ങളുടെ ഭാര്യ പറഞ്ഞു ഇപ്പോള്‍ വേണ്ട!, വെറും 15രൂപയ്ക്ക് മരുന്ന് തളിക്കാമായിരുന്നു"
"അതിനു മാസം 15000/രൂപ ഞാന്‍ അയച്ചുകൊടുത്താല്‍ കറണ്ട് വാടക, കുട്ടികളുടെ പഠിപ്പ്, മല്‍സ്യം, മറ്റു വീട്ടുചിലവുകള്‍, അതിന്റെ കൂടെ അയല്‍ക്കൂട്ടം, ചിട്ടി പാട്ടം ഇതെല്ലാം കഴിയുമ്പോള്‍ കയ്യില്‍ ബാക്കിയൊന്നുമുണ്ടാകില്ല അതായിരിക്കും"
"എന്നാലും എല്ലാത്തിനും പൈസയുണ്ട് ഞങ്ങള്‍ നാലുപേര്‍ക്കു വേണ്ടി 60/രൂപ മുടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലല്ലോ നിങ്ങള്‍ വന്നു ഞങ്ങളോടെ കുശലം പറയും ഞങ്ങളുടെ ആവശ്യങ്ങള്‍ ചോദിക്കും അവര്‍ അങ്ങനെയല്ല ഞങ്ങളെ തിരിഞ്ഞു നോക്കില്ല വീട്ടില്‍ ഉണ്ടാകുന്ന ഉപയോഗശൂന്യമായ സാധനങ്ങളും, വെള്ളവും ഇവിടത്തെ ചെടികള്‍ക്ക് മാത്രമേ കൊടുക്കുകയുള്ളൂ ഞങ്ങള്‍ ഓരോ മഴയും കാത്തുനില്‍ക്കണം"
"നീ പണ്ടേ ഒരു വഴക്കാളിയാണ് എപ്പോഴും പരിഭവം മാത്രമേ പറയൂ എന്റെ ഭാര്യയെപ്പോലെ, മറ്റ്മൂന്നുപേരും ഞാന്‍ ലീവിന് വന്നാല്‍ എന്നെ ഓരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല എന്റെ പെണ്‍മക്കളെപ്പോലെ നീ എന്റെ മകനെപ്പോലെ വികൃതി"
"അത് സമ്മതിച്ചല്ലോ മകനെപ്പോലെയാണെന്ന്, ഇനി എന്നെ വെട്ടി വിറക്‌ ആക്കില്ലല്ലോ"
"ഇപ്പോള്‍ ഭാര്യ തേങ്ങ പുറത്തുനിന്നാണ് വാങ്ങുന്നത് അതുമല്ല ഒരെണ്ണത്തിനു 12/രൂപ കൊടുക്കണം പത്രങ്ങളില്‍ തേങ്ങക്ക് വിലയിടിഞ്ഞു, താങ്ങുവില നിച്ചയിച്ചു.... പണ്ടൊക്കെ നിങ്ങള്‍ നാലുപേര്‍ നല്‍കുന്ന ഫലംകൊണ്ട് വീട്ടിലെ കറിയും, പലഹാരങ്ങളും സുഭിക്ഷമായി കഴിഞ്ഞുപോകുമായിരുന്നു"

ഞങ്ങളുടെ സംസാരം മാവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു
"നോക്കണ്ട.....നോക്കണ്ട.... നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്"
രാത്രിമഴയില്‍ നിലത്ത് മണല്‍ പുരണ്ടുകിടന്ന ഒരു മടല്‍ കഷ്ണം തെങ്ങിന്റെ പുറത്ത് രണ്ടു തട്ട് തട്ടി മണല്കളഞ്ഞു നേരെ മാവിന്റെ അടുത്തേക്ക് ...രണ്ടു അടികൊടുത്തു
"എന്നെ എന്തിനാ തല്ലുന്നത്"
അവള്‍ പരിഭവത്തോടെ ചോദിച്ചു
"ഇപ്പോള്‍ എത്ര കൊല്ലമായി ഒരു കണ്ണിമാങ്ങയെങ്കിലും തന്നിട്ട്"
"അതിന് ഞാന്‍ എന്ത് ചെയ്യാനാണ് പൂക്കള്‍ പിടിക്കാന്‍ തുടങ്ങുമ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങും പൂക്കളെല്ലാം കൊഴിഞ്ഞുപോകും"
"നിനക്ക് ഒന്ന് നേരത്തെയോ താമസിച്ചോ പൂവിട്ടാല്‍ എന്താ?"
"അതിന് ഇപ്പോള്‍ പണ്ടത്തെപ്പോലെയാണോ കാലാവസ്തയെല്ലാം മാറി; അടുത്തുനില്‍ക്കുന്ന പ്ലാവ് കൈകള്‍കൊണ്ട് എന്റെ തല മറച്ചിരിക്കുന്നത് കാണുന്നില്ലേ? അവളുടെ കൈകള്‍ ഒന്ന് രണ്ടെണ്ണം മുറിച്ചു മാറ്റിതന്നാല്‍ സൂര്യപ്രകാശമെങ്കിലും എനിക്ക് കിട്ടും"
ഇത് കേട്ടതും പ്ലാവിന് ദേഷ്യംവന്നു
"എന്റെ കൈകള്‍ മുറിച്ച് നീ അങ്ങനെ സുഖിക്കണ്ട ഞാന്‍ ആവശ്യംപോലെ തേന്‍വരിക്ക ചക്കകള്‍ കൊടുക്കുന്നല്ലോ...അവരവരുടെ കുറവ് മറച്ചുവെയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരരുത്"
"നാട്ടില്‍ വന്നാല്‍ നിങ്ങള്‍ ഓരോരുത്തരുടെ പരാതി തീര്‍ക്കാനെ എനിക്ക് സമയമുള്ളൂ എനിക്ക് ഒരുകൂട്ടം ജോലി ബാക്കികിടപ്പുണ്ട്"
"അതെന്താ അത്രയ്ക്ക് ജോലി"
പ്ലാവാണ് എന്നോട് ചോദിച്ചത്
"ഞാന്‍ മരിച്ചാലും നിങ്ങളുടെ അടുത്ത് നിങ്ങളുടെ ചുവട്ടില്‍ ഉറങ്ങണം"
"അതെങ്ങനെ"
അവര്‍ രണ്ടുപേരും എന്നെ മിഴിച്ചുനോക്കി
"സുനിതെ ....സുനിതെ......"
"എന്താ...ഈ വെളുപ്പാന്‍കാലത്ത് കിടന്നു നിലവിളിക്കുന്നത്"
എന്റെ വിളി അവള്‍ക്കു ഇഷ്ടപ്പെട്ടില്ല
"അകത്തുനിന്നും ആ കുന്താലിയും, മണ്‍വെട്ടിയും ഒന്നിങ്ങെടുത്തെ"
"ഞാന്‍ ഇവിടെ അടുക്കളയില്‍ നൂറുകൂട്ടം ജോലികളുമായി മല്ലിടുകയാണ് കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ നേരമായി, വേണമെങ്കില്‍ നിങ്ങള്‍ വന്ന് നോക്കിയെടുത്തോളൂ.......അല്ല പിന്നെ"
"ഒരുമാസം ലീവിന് വരുന്ന ഭര്‍ത്താവിനെ നിനക്കൊന്നും സഹിക്കാന്‍ പറ്റുന്നില്ല അപ്പോള്‍ പിന്നെ നാട്ടില്‍ നിക്കുന്ന ഭര്‍ത്താക്കന്മാരുടെ കാര്യം കട്ടപ്പൊകയാണെല്ലോ!"
"ഈ മനുഷ്യനെക്കൊണ്ട് തോറ്റു"
മണ്‍വെട്ടിയും, കുന്താലിയും എന്റെ മുന്നില്‍ ഒരു നീരസത്തോടെ വന്നുനിന്ന് ഒന്നുകുലുങ്ങി "കുന്താലി ഡിം..!" നിലത്ത് വീണു തേങ്ങി
"രാവിലെ എന്തിനുള്ള പുറപ്പാടാണ്"
"അത്....നീ നോക്കിക്കോ, പിന്നെക്കാണാം"
അതുമെടുത്തു മാവിന്റെയും പ്ലാവിന്റെയും ഇടയില്‍ ഒരു കുഴിയെടുക്കാന്‍ തുടങ്ങി
"നിങ്ങള്‍ എന്താ മനുഷ്യാ അവിടെ ചെയ്യുന്നേ ..ആകെ 10 സെന്റു തറയില്‍ ഉള്ള മരങ്ങളും കിണറും വീടും ഇനിയും എന്തിനുള്ള പുറപ്പാടാണ്"
"എടീ ഇവിടെ എനിക്ക് ഉറങ്ങാനുള്ള സ്ഥലം ശെരിയാക്കുകയാണ്"
"പുതിയ വീട് വെക്കാന്‍ പോകുന്നോ ഇത് നല്ല കൂത്ത്‌"
"അല്ല ഒരു കുഴിമാടം"
"പടച്ചോനേ.....ഈ മനുഷ്യന് വട്ട് മൂത്തോ?......ഓരോ അവളുമാരെ പ്രേമം, പ്രേതം എന്നൊക്കെ എഴുതി ....എഴുതി....എന്റെ ഉറക്കവും നഷ്ടമാക്കി എന്നെ ഭ്രാന്ത് പിടിപ്പിച്ചു അവസാനം സ്വന്തമായും ഭ്രാന്തായോ? ....നിങ്ങളുടെ അനുജന്മാരും, സഹോദരിമാരും നിങ്ങള്ക്ക് ഭ്രാന്താണെന്ന് പണ്ടേ വിധിയെഴുതി ഇനി നാട്ടുകാരെകൊണ്ടും പറയിപ്പിക്കണം"
"പുന്നാര ഭാര്യേ......നാട്ടുകാര്‍ക്ക് പലതും പറയാം ആ പള്ളിക്കാട്ടില്‍ മുഴുവന്‍ പലിശക്കാരനും, കള്ളനും, കൊലപാതകികളും, പിടിച്ചുപറിക്കാരനും ഉറങ്ങുന്ന മണ്ണില്‍ എനിക്ക് വയ്യ എന്റെ വിയര്‍പ്പില്‍ ഞാന്‍ സമ്പാദിച്ച ഇവിടെ , ഈ മരങ്ങളുടെ തണലില്‍ എന്റെ കുട്ടികളുടെ ബഹളം കേട്ട് അന്ത്യവിശ്രമം കൊള്ളാന്‍ ഒരിടം ഞാന്‍ ഒരുക്കുകയാണ്"
"ഞാന്‍ എന്ത് പറയും എന്റെ ബദ്രീങ്ങളെ......"
"എടീ ...നമ്മള്‍ മുജാഹിദീങ്ങള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കൂ മരിച്ചു മണ്ണടിഞ്ഞവരെ നീ ഇപ്പോഴും വിട്ടില്ലേ..."
"എന്ത് പറഞ്ഞാലും ഒരു സുന്നിയും മുജാഹിദും പിന്നെ ഇങ്ങനെ കുറെ വട്ടുകളും"
ഇതൊക്കെ പറയുമ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നത് ഞാന്‍ കണ്ടിരുന്നു തലയില്‍ കിടന്ന മസ്ലിയുടെ തലകൊണ്ട് അവള്‍ മൂക്കും കണ്ണുനീരും തുടക്കുന്നുണ്ട്
"അല്ലേലും നമ്മളെയൊന്നും ആ പള്ളിക്കാട്ടില്‍ കയറ്റുകയില്ല"
"വേണ്ടെടീ...., വേണ്ട..., നമ്മുടെ മുത്ത്‌ റസൂല്‍ ഉറങ്ങുന്നത് ആഇഷയുടെ (റ) വീട്ടിലാണ്"
"എങ്കില്‍ നിങ്ങള്‍ കുഴിയെടുക്കുന്ന സ്ഥലത്ത് ഒരു നാല് കുഴികൂടി എടുക്ക് ഞാനും മക്കളും നിങ്ങളുടെ അടുത്ത് കിടന്നോളാം"
"ജീവിതത്തിലോ എനിക്ക് സ്വസ്ഥതയില്ല മരിച്ചാലും നീ എന്നെ വിടില്ല"


ഞങ്ങളുടെ ബഹളംകേട്ട് അയല്‍വാസികളായ സറള ചേച്ചിയും, ജാസ്മിനും, സെലിയും മുന്നോട്ടു വന്നു
"എന്താ പെണ്ണെ അവിടെ കേട്ടിയോനും കെട്ടിയോളും ഒരു മുറുമുറുപ്പ്"
"ഇത് കണ്ടോ ചേച്ചിയേ...ഈ മനുഷ്യന്‍ കാണിക്കുന്നത് ഇതൊക്കെ ആരെങ്കിലും കാണിക്കുന്ന സംഗതിയാണോ? വല്ല സ്ഥലത്തും കേട്ടുകേള്‍വിപോലുംമുണ്ടോ?"
അവള്‍ മൂക്ക് ചീറ്റി കാര്യങ്ങള്‍ അവരോടു അവതരിപ്പിച്ചു അവരും മൂക്കത്ത് വിരല്‍ വെച്ചു
"എന്നാലും ഇക്കാ....മനുഷ്യനെ വിഷമിപ്പിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? മരിച്ചാല്‍ ജീവിച്ചിരിക്കുന്നവര്‍ ആ കാര്യമൊക്കെ നോക്കിക്കൊള്ളും"
'സെലി' അവളുടെ ഭാഗം പറഞ്ഞ് തീര്‍ത്തു
" ഇത് ഇവിടെ കിടക്കട്ടെ 'സെലി' ഇത് കാണുമ്പോള്‍ എല്ലാപേര്‍ക്കും മരണത്തെ ഓര്‍മ്മവരണം ഇതുപോലെ ഒരുനാള്‍ നമ്മളും ...."
ജാസ്മിനും അവളുടെ ഭാഗം അവതരിപ്പിച്ചു
ഞാന്‍ ആരാ മോന്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
അവിടെ ഒരു ബോര്‍ഡും വെച്ചു booked!!!
ഒരുമാസത്തെ ലീവ് കളിച്ചും, ചിരിച്ചും, കരഞ്ഞും........തീര്ന്നുകിട്ടി എന്റെ കൂടും കുടുക്കയും പിറക്കിക്കെട്ടി ഞാനും വിമാനത്തില്‍.... .......... മനസ്സ് ഇപ്പോള്‍ നാട്ടിലും, ഗള്‍ഫിലും അല്ലാത്ത അവസ്ഥയിലാണ് അവിടെ എത്തിയാല്‍ ജോലി എവിടെനിന്ന് തുടങ്ങണം , കുട്ടികളെയും ഭാര്യയേയും പിരിഞ്ഞുവന്ന വിഷമം ഓരോ ലീവും അവസാനിക്കാറാകുമ്പോള്‍ എന്റെ കണ്ണില്‍ നോക്കി മിണ്ടാതെ നെടുവീര്‍പ്പിടുന്ന അവളുടെ മുഖം ഇതൊക്കെ എന്നാണു ഒന്ന് അവസാനിക്കുക ഒരു രണ്ടു കൊല്ലം കടിച്ചുപിടിച്ച് നില്‍ക്കണം എന്നിട്ട് മൈരിലെ ജോലി വേണ്ട ബാക്കിയുള്ള കാലം കുടുംബസമേതം നാട്ടില്‍ കഴിയണം
ചിന്തകള്‍ അങ്ങനെ എന്നെയുംകൊണ്ട് ആകാശത്ത് വട്ടമിട്ടു.

ഒരുനിമിക്ഷം!!!
"പ്ലയിന്‍ അപകടത്തിലാണ്,! നമ്മുടെ പൈലറ്റ് നിങ്ങളെ അറിയിക്കാതെ വളരെ ശ്രദ്ധിച്ചു തകരാര്‍ പരിഹരിക്കാന്‍ പക്ഷെ കഴിഞ്ഞില്ല നമ്മള്‍ അപകടത്തിന്റെ മുനമ്പിലാണ് എതുനിമിക്ഷവും ഈ പ്ലൈന്‍ തകരാം എല്ലാപേരും പ്രാര്‍ഥിക്കുക നിങ്ങളുടെ സീറ്റിന്റെ അടിയിലുള്ള ലൈഫ്‌ജാക്കറ്റ് എടുത്തണിഞ്ഞു തയ്യാറായിരിക്കുക ആളുകള്‍ നിലവിളിക്കാന്‍ തുടങ്ങി ഒരു കുലുക്കം, ഒറ്റ സെക്കന്റ്, ഒരു തീ ഗോളമായി 316 ജീവനും, പ്രതീക്ഷയും, പ്രത്യാശയും ഒരുപിടി ചാരമായി ആകാശത്തില്‍ എവിടെയോ അലിഞ്ഞുചേര്‍ന്നു!!!
അങ്ങ് കേരങ്ങളുടെ നാട്ടില്‍ മാവിന്റെയും പ്ലാവിന്റെയും ചുവട്ടില്‍ അനാഥമായി ഒരു കുഴിമാടം....................... കുറേ കാലങ്ങളോളം എനിക്ക് വേണ്ടി കാത്തിരുന്നു .....
മാവ് പിന്നെ പൂവിട്ടില്ല ......പ്ലാവും കായ്ക്കാന്‍ മറന്നു
ഇടയ്ക്കിടെ മാവിനെയും പ്ലാവിനെയും മരങ്ങളെയും ശകാരിച്ച് ഭ്രാന്തിയായ ഒരു ഉമ്മയും അവളുടെ കുട്ടികളും.

2013, ജനുവരി 8, ചൊവ്വാഴ്ച

"ഓത്ത്പള്ളീല്‍ അന്ന് നമ്മള്‍ ......."

"ഓത്ത്പള്ളീല്‍ അന്ന് നമ്മള്‍ ......."



"അസ്സലാത്ത് ഹൈറും മിന -നൌമും
അസ്സലാത്ത് ഹൈറും മിന -നൌമും
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാഇലാഹ ഇല്ലള്ളാഹ്"
പള്ളിയില്‍ സുബഹി ബാങ്ക് കൊടുത്തു
"മോനെ, ഡാ.....എഴുന്നേറ്റെ"
മൂടിപ്പുതച്ച് കിടന്ന എന്റെ ചന്തിയില്‍ രണ്ട് തട്ടും തോള്‍ ഭാഗത്ത്‌ പിടിച്ച് രണ്ട് കുലുക്കും
ഞാന്‍ എഴുന്നേല്‍ക്കുന്നത് വരെ അവിടെ നില്‍ക്കാന്‍ ഉമ്മുമ്മാക്ക് സമയമില്ല
അടുത്ത പുരയില്‍ കടന്ന് ഇതേ പ്രകടനം ആവര്‍ത്തിക്കുന്നു അവിടെ ആസ്യ, എന്റെ പ്രായം
ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ മദ്രസയില്‍ എന്റെ ക്ലാസ്സിലാണ് പഠിച്ചിരുന്നത്
ഒരു അകന്ന ബന്ധു

"ആസിയാ........ആസിയാ.....കെട്ടിക്കാനായി എന്നിട്ടും കിടന്നുറങ്ങുന്നത് കണ്ടില്ലേ;
നേരം മോന്തിയായി ബോധമില്ലാത്ത അവളുടെ ഒരു ഉറക്കം"
സുബഹി ബാങ്ക് വിളിച്ചാല്‍ അന്നേരം എഴുന്നെല്ക്കണം അല്‍പ്പം താമസിച്ചാല്‍ ഉമ്മുമ്മായുടെ ഭാഷയില്‍
മോന്തിയായി (സന്ധ്യ)
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല!
എന്ന് എന്റെ ഉപ്പയും ഉമ്മയും ഉമ്മുമ്മാക്ക് കൂട്ടിനായി എന്നെ ഏല്‍പ്പിച്ചോ അന്ന് തുടങ്ങിയതാണ്
എന്റെ കഷ്ടകാലം.
എന്റെ വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്
ഞങ്ങള്‍ ഏഴ് കുട്ടികളില്‍ മൂന്നാമന്‍ ഞാന്‍, എന്നെ നേര്‍ച്ചയായി പിടിച്ച് തലയ്‌ക്കുഴിഞ്ഞ് ഉമ്മ
അവരുടെ ഉമ്മയുടെ കയ്യില്‍ കൊടുത്തു.
"ഇവന്‍ ഉമ്മാക്ക് കൂട്ടായിരുന്നോട്ടെ"
ഈ ഉമ്മുമ്മ എന്നെ കഷ്ടപ്പെടുതുന്നത് കാണുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നുന്നത്


ഞാനും ആസിയായും ഉറക്കം എഴുന്നേറ്റാല്‍ അവളുടെ തലയില്‍ ഒരു സ്ക്കാര്‍പ്പും
എന്റെ തലയില്‍ ഒരു കാച്ചെണ്ണയുടെ മണമുള്ള തോര്‍ത്തും കെട്ടി എന്റെ കയ്യില്‍ ഒരു ടോര്‍ച്ചും
അവളുടെ കയ്യില്‍ ഒരുകൂട്ടം താക്കോലും
ഇതും വാങ്ങി രണ്ടുപേരും ഇരുട്ടത്ത്‌ നടന്നു നീങ്ങും......
മുന്നില്‍ നടന്നു ഞാന്‍ ടോര്‍ച്ച് തെളിക്കും
എന്റെ അടുത്ത കൈയ്യില്‍ പിടിച്ച് തട്ടിയുരുമ്മി ആസിയയും
ഇടയ്ക്കിടയ്ക്ക് അവളുടെ കൈയ്യില്‍ ഇരിക്കുന്ന താക്കോല്‍ക്കൂട്ടം അനങ്ങും
ഞാന്‍ അവളെ വഴക്ക് പറയും രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് സുബഹി ബാങ്ക് കേള്‍ക്കുമ്പോള്‍
ഒന്ന് മയങ്ങാം എന്ന് കരുതുന്ന പട്ടി എങ്ങാനും ഈ ശബ്ദം കേട്ടാല്‍
അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യം ഞങ്ങള്‍ സഹിച്ചോളണം
പിന്നെ പേടിച്ച് ഉറക്കെ നിലവിളിക്കുന്ന ഞാങ്ങളെയാകും ഗ്രാമവാസികള്‍
കണികാണുക.


അല്ല, എങ്ങോട്ടാ ഞങ്ങളുടെ പോക്ക് !!!
ഒരു 200 മീറ്റര്‍ അപ്പുറത്ത് എന്റെ മാമമാര്‍ വാങ്ങിക്കൂട്ടിയ തെങ്ങിന്‍തോപ്പ്
അവിടെ കൊഴിഞ്ഞ് വീഴുന്ന തേങ്ങകള്‍ ഓലകള്‍ ഇതൊക്കെ ടോര്‍ച്ച് തെളിച്ച് നോക്കിയെടുത്ത്
ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന വീട്ടില്‍ ശേഖരിക്കണം അതിനാണ് അവളുടെ കൈയ്യില്‍ താക്കോല്‍ക്കൂട്ടം
നേരം വെളുത്താല്‍ അവിടെ ചുറ്റുഭാഗത്തുള്ള വീട്ടുകാര്‍ വീണുകിടക്കുന്ന തേങ്ങയും, ഓലയും
എല്ലാം എടുത്തുകൊണ്ട് പോകും ഇന്നത്തെ കാലമൊന്നുമല്ല അന്ന് അങ്ങനെയൊക്കെയാണ്
ഒരു തേങ്ങാ, ഒരു ഓല അതെല്ലാം വളരെ വിലപിടിപ്പുള്ള അമൂല്യ സമ്പത്താണ് .
ആറേഴ് ഏക്കര്‍ തെങ്ങിന്‍തോപ്പ് അത് അവസാനിക്കുന്നത് വിജനമായ കണ്ണെത്താദൂരത്തോളം
പരന്നുകിടക്കുന്ന പാടശേഖരത്തിലേക്ക്, സുബഹി ബാങ്ക് കേട്ടാലും ഇരുട്ട് മാറിക്കിട്ടാന്‍
പിന്നെയും ഒരു മണിക്കൂര്‍ എങ്കിലും കഴിയും
ഇരുട്ടിലേക്ക് നോക്കുമ്പോള്‍ തന്നെ നാനും അവളും പേടിച്ച് വിറയ്ക്കും
പട്ടികളുടെ കണ്ണില്‍ പെടാതെ അവിടെ ചെന്നെത്തിയാല്‍ ആദ്യം വീട് തുറന്ന് ഉള്ളില്‍ കടന്ന് വാതില്‍ അടക്കും പേടിച്ച് പരസ്പരം കെട്ടിപ്പിടിച്ച് അതിനുള്ളില്‍ ഇരിക്കും
പുറത്തെക്കാള്‍ ഭയാനകമാണ് വീടിന്റെ ഉള്ളിലെ അവസ്ഥ അകത്തു കറണ്ട് ഇല്ല
തട്ടിന്‍പുറത്ത് നരിചീറുകളുടെയും, മരപ്പട്ടികളുടെയും, എലികളുടെയും കലാപരിപാടികളാണ്!
എന്റെ കയ്യിലുള്ള ടോര്‍ച്ച് പേടിച്ച് ഞങ്ങള്‍ തെളിക്കാറില്ല ...........പിന്നെ കുറേനേരം
വീടിനുള്ളില്‍ പ്രകാശം കടന്നുവരുമ്പോള്‍ പുറത്തിറങ്ങി ജോലിയില്‍ മുഴുകും ഞങ്ങള്‍ ഒരു സൈഡില്‍ നിന്നും ഓരോന്ന് ശേഖരിച്ച് തുടങ്ങുമ്പോള്‍
അടുത്ത സൈഡില്‍ നിന്നും അയല്‍ക്കാരും ശേഖരിച്ച് കൊണ്ടുപോകാന്‍ തുടങ്ങും


പിന്നെ വീട്ടിലെത്തിയാല്‍ പല്ല് തേയ്ക്കുക കുളിക്കുക എല്ലാം കഴിഞ്ഞ്
മദ്രസയിലെയ്ക്ക്‌ ഒരു ഓട്ടമാണ്, ഞാന്‍ ബോയ്സ് സ്കൂളില്‍ ആണ് പഠിക്കുന്നത്
അതുകൊണ്ട് തന്നെ മദ്രസയാണ് എനിക്ക് സ്കൂളിനെക്കാളും ഇഷ്ടം
ഇവിടെ കണ്ണുകളില്‍ തളിരിടുന്ന നിഷ്കളങ്കമായ പ്രണയമുണ്ട്
നല്ല സുഹൃത്ത്ബന്ധമുണ്ട്
ഷെഡാ....., ഇവന്‍ ഈ കുഞ്ഞ്പ്രായത്തിലേ ഇതൊക്കെ തുടങ്ങിയോ!
നിങ്ങള്‍ മൂക്കത്ത് വിരല്‍വെയ്ക്കാം അതേ...., എന്താ പറയുക
കുഞ്ഞ് മനസ്സിലിരുന്ന് ചില മുഖങ്ങള്‍ വിങ്ങുന്നത് കാണാം അതിന് എന്ത് പേര് വിളിക്കണം
എന്ന് എനിക്കറിയില്ല
അന്ന്, കുട്ടിക്കാലത്ത് ഒരു മായികാ ലോകത്താണ് സഞ്ചാരം
ആ സഞ്ചാര പഥത്തില്‍ ചില കുമിളകള്‍ മായാതെ മറയാതെ ഇപ്പോഴും അവശേഷിക്കുന്നു
എങ്കില്‍ .....അതിന് എന്ത് പേരാണ് നല്‍കുക
മനസ്സില്‍ അത് ഓര്‍ക്കുമ്പോള്‍പോലും ഉണ്ടാകുന്ന തിരയിളക്കം അതിനെ വരികളില്‍ നിരത്തുക ....
കഴിയുന്നില്ല .....കളിയും, ചിരിയും, ഖായിദ കീറലും പിടിച്ച് മുന്നോട്ട്തള്ളി ഓടുന്നതും.......
റബ്ബേ .....എന്തിന് നീയെന്നെ പനപോലെ വളര്‍ത്തി !
ആ കുട്ടിക്കാലത്തിന്റെ മധുരം, അതിന്റെ സുഖം, കരളിന്റെ പിടച്ചില്‍ ഇതൊക്കെ വഴികളില്‍
എവിടെയൊക്കെയോ പൊഴിഞ്ഞുപോയി......
എന്റെ എതിര്‍വശത്ത് ഉള്ള ബഞ്ചിലാണ് "ഷാനിബ"
അവളുടെ തൊട്ടടുത്ത് ആസിയ
എന്റെയും ശാനിബയുടെയും കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് പരസ്പരം
ഉടക്കും ചിലപ്പോള്‍ അവളുടെ ഓറഞ്ചു പോലുള്ള മുഖത്ത് ഒരു ചിരിയുടെ മത്താപ്പ് പടരും
അങ്ങനെ ...ഓരോ പുലരിയും കടന്ന് ...കടന്ന് ....പോയി
ഒരുനാള്‍ മദ്രസ്സ വിട്ടുവരുമ്പോള്‍ ആസിയ എന്റെ കൈയ്യില്‍ ഒരു കത്ത് തന്നു
"ഇത് ഷാനിബ തന്നതാണ്; ഞാന്‍ ഇതൊക്കെ അറിയുന്നില്ല എന്നാണു നീ കരുതിയത്‌ അല്ലെ?"
എനിക്ക് കത്ത് വായിക്കാന്‍ ധൃതിയായി വീട്ടിലെത്തി മുറിക്കുള്ളില്‍ കടന്ന് കത്ത് തുറന്നുനോക്കിയതും
ഞാന്‍ ഞെട്ടി !
യാ ഇലാഹീ ഇത് എന്തൊരു ഹലാക്കിന്റെ ഭാഷയാണ്‌
മലയാളമാണ് പക്ഷെ ഒന്നും വായിക്കാന്‍ എന്നെക്കൊണ്ട് പറ്റുന്നില്ല
ഞാന്‍ ആസിയായുടെ കൈയ്യില്‍ കത്തുകൊടുത്തു അവള്‍ക്കും കഴിഞ്ഞിരുന്നില്ല
അവളാണ് എന്നോട് പറഞ്ഞത് ഷാനിബക്ക് എന്നോട് പ്രണയമാണ്
ആ പ്രണയം തിളച്ചുമറിഞ്ഞപ്പോള്‍ ഉടലെടുത്ത ലാവയാണ് ഈ കത്ത് രൂപത്തില്‍ എന്റെ മുന്നില്‍
ആദ്യത്തെ പ്രണയലേഖനം മനസ്സിലാകാത്ത ഭാഷയില്‍ എന്റെ മുന്നില്‍
പ്രണയത്തിന് മനസ്സിലാകാത്ത ഭാഷയാണ്‌ എന്ന് അന്ന് ഞാന്‍ കണ്ടുപിടിച്ചു യുറീക്കാ...............!


അന്ന് സ്കൂള്‍ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍
ആസിയായുടെ ഉമ്മയും, ഇത്തായും വീട്ടിലുണ്ട് അവര്‍ അവളെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു
ആസിയ എന്റെ മുഖത്ത്നോക്കാതെ അവളുടെ ഡ്രസ്സുകളും, പുസ്തകങ്ങളും എടുത്ത്
അവളുടെ ഇത്തായുടെ കൈപിടിച്ച് ഇറങ്ങിപ്പോയി!!!
പിന്നീട് ഉമ്മുമ്മ അയല്‍ക്കാരോടു പറയുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്
"അവള്‍ വലുതായി ഇനി അവളുടെ വീട്ടില്‍ നില്‍ക്കട്ടെ;
ഇവിടെ ഒരു ആണ്‍ചെക്കന്‍ വലുതായി വരുന്നു"
അതോടെ മദ്രസയിലെ പഠിപ്പും ആസിയാ നിര്‍ത്തിയിരുന്നു.
കത്തുകള്‍ കൈമാറാന്‍ ആളുകള്‍ ഇല്ലാതിരുന്നത് കൊണ്ടാകാം ഷാനിബ
ആ ജോലി നിര്‍ത്തി വെറും ഒരു ചിരിയില്‍, അല്ലെങ്കില്‍ കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞും
ഞങ്ങളുടെ പ്രണയം പൂക്കാതെ, കായ്ക്കാതെ മുന്നോട്ട് ....മുന്നോട്ട് ....യാത്രതുടര്‍ന്നു
നോമ്പിനും പെരുന്നാളിനും മദ്രസ പരീക്ഷ കഴിഞ്ഞ് അടച്ചുപൂട്ടി.
നോമ്പും, പെരുന്നാളും കഴിഞ്ഞ് മദ്രസ വീണ്ടും തുറന്നു
പുതിയ ക്ലാസ്സിലേക്ക് ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഷാനിബ ഉണ്ടായിരുന്നില്ല
ഓരോ ദിവസവും ഞാന്‍ അവളെ പ്രതീക്ഷിച്ചു ..കൂട്ടുകാരോട് അന്വേഷിച്ചു
അവസാനം ഞാന്‍ ആ സത്യം മനസ്സിലാക്കി പൂമ്പാറ്റയോട് മല്ലിടാന്‍ അവളുടെ ശരീരവും
തയ്യാറായിക്കഴിഞ്ഞു.
പാകമാകാത്ത മനസ്സുമായി അവളുടെ ശൂന്യത നിറച്ച ചിന്തകള്‍ നെഞ്ചിലേറ്റി
ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ഞാനും മദ്രസയുടെ ബഹളങ്ങളില്‍നിന്നും വിട്ടൊഴിഞ്ഞ്
തിരിഞ്ഞുനോക്കാതെ പടികള്‍ ഇറങ്ങുമ്പോള്‍
ഖല്‍ബില്‍ കുളിരുകോരിയിട്ട അവളുടെ നോട്ടവും, മുഖത്തെ ചിരിയും
എന്റെ നെഞ്ചോരം ചേര്‍ത്ത് പിടിച്ചിരുന്നു ...........


"അലിഫ്‌ ,........ബാഹ്..., താഹ് ...., ജീമ്................
വഴിയോരത്തെ മദ്രസകളില്‍ കുട്ടികളുടെ ആരവം കേള്‍ക്കുന്നു
എഴുതിത്തീര്‍ത്ത ഈ കടലാസ്സു തുണ്ടില്‍ നിന്റെ മുഖം തെളിയുമ്പോള്‍
അടര്‍ന്നു വീഴുന്ന എന്റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്, എന്റെ മനസ്സിന് ഒരു മദ്രസ്സക്കാലത്തിന്റെ
മധുരമായ സ്മരണ മാത്രം.

2013, ജനുവരി 2, ബുധനാഴ്‌ച

പകലറിയാതെ

പകലറിയാതെ


ഗൂഡല്ലൂര്‍ നിന്നും വണ്ടി കയറ്റം കയറുമ്പോള്‍
വലത്തോട്ട് നീലഗിരി നേരെ ഊട്ടി ചൂണ്ടുപലക വഴിയറിയിച്ചു
ഞാന്‍ അവളുടെ മുഖത്തുനോക്കി ആഗ്യരൂപത്തില്‍ ചൂണ്ടുപലകയിലേക്ക് മിഴികള്‍ പായിച്ച്
അവളുടെ ശ്രദ്ധക്ഷണിച്ചു
എന്റെ ചുമലിലേക്ക് ചാഞ്ഞ് അവള്‍ സ്റ്റിയറിങ്ങില്‍ ഇരുന്ന എന്റെ കയ്യില്‍ പതിയെ തലോടി.....
"എങ്ങോട്ട് പോകണം എന്നത് നിനക്ക് തീരുമാനിക്കാം"
"യൂക്കാലിപ്സ് മരങ്ങളുടെ താഴ്വരയായ നീലഗിരി? അതോ തണുപ്പിനെ പുതച്ച് കണ്ണുകളില്‍ മയക്കം നടിക്കുന്ന തടാകങ്ങളുടെ, നീലക്കുറിഞ്ഞിയുടെ, പൂക്കളുടെ നഗരമായ ഊട്ടി?"
എന്റെ കയ്യില്‍നിന്നും അവളുടെ കൈകള്‍ സ്വതന്ത്രമാക്കി എന്റെ മുഖത്തില്‍ ചേര്‍ത്ത് പിടിച്ച്
തെരുതെരെ ചുംബനം ചൊരിഞ്ഞ് തല എന്റെ ചുമലില്‍ ചേര്‍ത്ത് എന്റെ കാതില്‍ മെല്ലെ പറഞ്ഞു
"എല്ലാം നിന്റെ ഇഷ്ടം എനിക്ക് മാത്രമായി ഒന്നുമില്ല ഈ വണ്ടിയെ എവിടെയും നിര്‍ത്താതെ
മലനിരകള്‍ കടന്ന്, അരുവികള്‍ കടന്ന്, പുഴകള്‍ കടന്ന് ഇങ്ങനെ പോകട്ടെ ഒരേ ഒരു നിര്‍ബന്ധമേയുള്ളൂ ഒപ്പം നീയും ഉണ്ടായിരിക്കണം"
"ജീവിതം ഒന്നേയുള്ളൂ ബന്ധങ്ങളെയും, മനോവേദനകളെയും കൂട്ടുപിടിച്ച് കരഞ്ഞും, കരയിച്ചും
തീര്‍ക്കാനുള്ളതല്ല"
"ഞാനും അതൊന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല ഈ യാത്രയില്‍ ലോകം അങ്ങ് അവസാനിച്ചിരുന്നെങ്കില്‍
എന്ന് ഞാന്‍ ആശിക്കുകയാണ്"
വണ്ടി ശ്വാസം വലിച്ച്....വലിച്ച് .....ഓരോ ഹെയര്‍പിന്‍ വളവുകളും കടന്ന് മുന്നോട്ട് പോകുമ്പോഴും, തുറന്നിട്ട ഗ്ലാസ്സില്‍ക്കൂടി കടന്നുവരുന്ന മന്ദമാരുതന്‍ അവളുടെ കുറുനിരകളില്‍ ഊഞ്ഞാല് കെട്ടി. അത് പാറിപ്പറന്ന് അവിടമാകെ സണ്‍സില്‍ക്കിന്റെ പരിമളം പരത്തി എന്റെ മുഖത്ത് ഒരു പ്രത്യേക താളത്തില്‍ സ്പര്‍ശനം ഏല്‍പ്പിച്ചു
ചെറുതായി ചരിഞ്ഞ് ഞാന്‍ എന്റെ ചുമലില്‍ ആശ്രയംകണ്ടിരുന്ന അവളുടെ മുഖത്തെ ഒരു കൈകൊണ്ടു അടുപ്പിച്ച് നെറ്റിയില്‍ ചുംബനങ്ങള്‍ നല്‍കാന്‍ മറന്നില്ല
വല്ലാത്തൊരു നിര്‍വൃതി, ആനന്ദം തണുപ്പിനെ പുണര്‍ന്ന് കാറ്റിന്റെ സംഗീതത്തിനൊത്ത് തന്റെ മേനി
മുഴുവന്‍ ചലിപ്പിച്ച് കാറ്റാടി മരങ്ങളും യൂക്കാലിപ്സ് മരങ്ങളും ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്തു
വണ്ടി കടന്നുവന്ന മലനിരകള്‍ക്കു താഴെ കട്ടപിടിച്ച കോടമഞ്ഞ് താഴേക്കു കണ്ണുകള്‍ പായിച്ച അവള്‍
"ഹോ ....എന്തോരം കാര്‍മേഘങ്ങള്‍ നമുക്കുതാഴെ; ഇത്രയും ഉയരങ്ങള്‍ താണ്ടിയാണ് നമ്മുടെ വണ്ടി
കടന്നുവന്നത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല"
"അതെ, താഴെനോക്കിയാല്‍ ഭീതിയാകും ഇനി ഒരിക്കലും ആ താഴ്ചയിലേക്ക് തിരിച്ചുപോകാന്‍ എന്റെ
മനസ്സ് അനുവദിക്കുന്നില്ല; ഈ ഉയര്‍ന്ന കുന്നുകള്‍ ഒന്നൊന്നായി കീഴടക്കി സമതലത്തില്‍ എത്തണം
മഞ്ഞും, മേഘങ്ങളും, തണുപ്പും പുതച്ച് പരസ്പരം നെഞ്ചിലെ ചൂടേറ്റ് ശൂന്യതയില്‍ അലിഞ്ഞ് ചേരണം"
അവള്‍ വണ്ടി നിര്‍ത്താന്‍ എന്നോട് ആവശ്യപ്പെട്ടു ഒഴിഞ്ഞ പാതയോരത്ത്
വണ്ടി നിര്‍ത്തി അവളുടെ കണ്ണുകള്‍ തണുപ്പിലും നന്നായി പ്രകാശിച്ചിരുന്നു. ഈ കണ്ണുകള്‍ ആയിരുന്നില്ലേ എന്നെ ഇവളിലേക്ക് അടുപ്പിച്ചത് എന്റെ നോട്ടത്തെ അവള്‍
വാക്കുകള്‍കൊണ്ട് ഭേദിച്ചു
"എന്താ ഇങ്ങനെ നോക്കുന്നത്"
"നിന്റെ കണ്ണുകളുടെ തിളക്കം, അതില്‍ രണ്ടു സമുദ്രങ്ങള്‍ ഈ സമുദ്രത്തില്‍ നിന്നും ഒരുപാട് തണുത്ത
ജലം കോരിയെടുത്ത് എനിക്ക് ദാഹം തീരുവോളം കുടിക്കണം"
"ഉം...., കള്ളന്‍, എന്നെ വീഴ്ത്തിയ പഞ്ചാരപുരട്ടിയ സാഹിത്യം'
"അതിന് നീയും മോശമായിരുന്നില്ല എന്റെ കണ്ണുകളെ കുറിച്ച് ഒരിക്കല്‍ എഴുതിയില്ലേ ......അതിനും
ഒരുപാട് മുമ്പേ..........ഈ സ്നേഹം തുളുമ്പുന്ന നിന്റെ ഹൃദയം സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു"
"എന്റെ ചെറിയ ...ചെറിയ വട്ട് രചനകള്‍ സോഷ്യല്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍
അതിനൊക്കെ നീ നല്‍കിയിരുന്ന പ്രോത്സാഹനങ്ങള്‍ അങ്ങനെ ....അങ്ങനെ നിന്നെ ഞാനും
ശ്രദ്ധിച്ചിരുന്നു"
നമ്മുടെ കൂട്ടുകാരില്‍ ആര്‍ക്കും തിച്ചറിയാന്‍ കഴിയാതിരുന്ന നിന്റെ വരാല്‍മീന്‍പോലെ തെന്നി..
തെന്നിയുള്ള ഒഴിഞ്ഞ്മാറ്റം എന്നെ പലപ്പോഴും നിരാശയില്‍ കൊണ്ടെത്തിച്ചിരുന്നു"
"പ്രണയം ഒരു അനുഭൂതിയാണ് ഇണയെ തന്നിലേക്ക് അടുപ്പിക്കാനുള്ള സൂത്രപ്പണി അതിനിടയില്‍
കൂട്ടുകാരുടെ കടന്നുകയറ്റം അസഹ്യമായിരുന്നു എന്നും ഞാന്‍ ഏകാന്തതയാണ് ഇഷ്ടപ്പെട്ടത്
അവിടെ എന്നെപ്പോലെ ഏകാന്തതയുടെ കൂട്ടിരിപ്പ്കാരനായ ഒരു സുഹൃത്ത്‌ അതാണ്‌ ഞാന്‍ നിന്നില്‍ കണ്ടത്"
"അവിടെനിന്നും പ്രണയത്തിലേക്കുള്ള പരകായ പ്രവേശം നിന്റെ ധൈര്യവും, സ്നേഹവും എന്നെ അത്ഭുതപ്പെടുതുകയായിരുന്നു"
സൂര്യന്‍ അങ്ങ് താഴെ സമതലവും കടന്ന് മഞ്ഞുപാളികള്‍ക്കിടയില്‍ പായ്‌വിരിച്ചു നിര്‍ത്തിയിട്ട വണ്ടിയില്‍ പാര്‍ക്ക്‌ലൈറ്റ്‌ മഞ്ഞവെളിച്ചം തൂകി മുന്നോട്ടു ഞരങ്ങിയും പിന്നോട്ട് പാഞ്ഞും
കടന്നുപോകുന്ന വണ്ടികളില്‍നിന്നും ഇടയ്ക്കിടെ ഡ്രൈവര്‍മാരുടെ പാട്ടും
യാത്രക്കാരുടെ കലമ്പിച്ച ശബ്ദങ്ങളും ഞങ്ങളുടെ പ്രണയ സാഗരത്തിന്റെ തിരകള്‍ മുറിക്കാന്‍ കഴിയാത്ത നിരാശയില്‍ ചിഹ്നം വിളിച്ച് കടന്നുപോകുന്നു
"ഇരുട്ട് കട്ടപിടിക്കുന്നു എന്തിനാണ് നമ്മള്‍ ഈ വിജനതയില്‍ ............വണ്ടി മുന്നോട്ടു പോകരുതോ?"
അവളെ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തണച്ച് ചോദിച്ചു
"വേണ്ട, ഈ രാത്രി മലനിരകളില്‍ മഞ്ഞിന്റെ കൂടാരത്തില്‍ പുലരുവോളം ഉറങ്ങാതെ നിന്നെനോക്കി
നിന്റെ കരവലയതിന്റെ സുരക്ഷയില്‍ പേടിയില്ലാതെ ..............ഇങ്ങനെ......"
"പ്രണയം ഭ്രാന്താണോ?"
"അതെ....!"
"എത്രത്തോളം"
"ഈ കുന്നുകളോളം"
"അപ്പോള്‍ .....നമ്മള്‍ ...."
"അതെ.....ഭ്രാന്തനും.....ഭ്രാന്തിയും.... ഹ....ഹ...ഹ... നമുക്ക് രാത്രിയെ ഭയമില്ല, ഇരുട്ടിനെ ഭയമില്ല
തണുപ്പിനെ പേടിയില്ല ലോകത്തിലെ എല്ലാ പ്രതിബന്ധനങ്ങളും നമുക്ക് ഒന്നുമല്ല, നമ്മള്‍
സ്വതന്ത്രരാണ്"
നിര്‍വചിക്കാന്‍കഴിയാത്ത അനുഭൂതി അവളുടെ കണ്ണുകളില്‍ ഞാന്‍ ദര്‍ശിച്ചു
പ്രണയത്തിന്റെ മൊഴിമുത്തുകള്‍ ഇത്രത്തോളം ഹൃദിസ്ഥമാക്കിയ അനുരാഗത്തിന്റെ ദേവതയോ ....
ആരാണ് ഇവള്‍ !!!
ഞാന്‍ ഉത്തരം തെടുകയല്ല അനുഭവിക്കുകയായിരുന്നു.


"ആരോ ഒരുക്കിയ അഗ്നികുന്ധങ്ങളില്‍ സാക്ഷിയായി അനേകരെ നിരത്തി നിര്‍ത്തി
എഴുതിവെച്ച പുസ്തകത്താളുകളിലെ മന്ത്രങ്ങള്‍ ചരടില്‍ കോര്‍ത്ത്‌ മരണം വരെ നിന്നെ ...അവനെ ..
സഹിച്ച്കൊള്ളാം എന്ന് കനത്ത പുസ്തകത്തില്‍ കയ്യൊപ്പിട്ട് അടഞ്ഞ മുറികളില്‍ കാമം
കരഞ്ഞ്തീര്‍ത്തു കണ്ണീരുകുടിച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമ്പര നിലനിര്‍ത്താന്‍ രാത്രിയും, പകലും
നെട്ടോട്ടമോടി വിയര്‍ത്ത്, കരിപിടിച്ച് അവസാനിപ്പിക്കാന്‍ മനസ്സില്ലാത്ത ഞാനും.....നീയും,
ചന്ദ്രികേ...."
"ഉം,"
"നമുക്ക് ലക്ഷ്യങ്ങളില്ല നേരം, ഇരുട്ടട്ടെ ....വെളുക്കട്ടെ ...ഈ കുന്നുകളും, മരങ്ങളും, എല്ലാം
നശിക്കട്ടെ ...പ്രണയത്തിനു ചിറകുകള്‍ മുളച്ച്, വരുന്ന പ്രഭാതം ജാതിയും, മതവുമില്ലാത്ത
മതില്‍ക്കെട്ടുകള്‍ ഇല്ലാത്ത കടമയും, കടപ്പാടുകളും ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ പുലര്‍ന്നെങ്കില്‍..."
"ഡാ....., നമ്മള്‍ താമസിച്ചുപോയോ?"
"എന്തിനു!"
"ഈ വഴി തിരഞ്ഞെടുക്കാന്‍"
"ഇരുട്ട് ഇനിയും ബാക്കിയുണ്ട്"
"നമ്മള്‍ യാത്ര തുടരുകയല്ലേ?"
"അതെ, നമുക്ക് പോകാം .....പുതിയൊരു പുലരിയിലേക്ക്"
ഒരുമാത്ര ഞങ്ങള്‍ ഇരുട്ടിലേക്ക് കൈപിടിച്ച് കടന്നിറങ്ങി
ദേഹങ്ങള്‍ തണുപ്പിനെ മറികന്നു ഇലകളില്‍ പറ്റിയിരുന്ന മഞ്ഞുത്തുള്ളികള്‍
തണുപ്പിന് പകരം ചൂടുപകര്‍ന്നു
കാറ്റാടിമരത്തിന്റെ ചില്ലയില്‍ ഇണക്കുരുവികള്‍ ഒളികണ്ണിട്ട് ഉറക്കച്ചടവോടെ ഞങ്ങളെ നോക്കി!
ആരാണ് ഇവര്‍ ആരും കടന്നുവരാത്ത ഈ താഴ്വരയില്‍ രാത്രിയെ പേടിയില്ലാതെ
ഞങ്ങളെപ്പോലെ......................................
കുന്നും മലകളും താഴ്വരകളും കടന്ന് പരസ്പരം കൈപിടിച്ച് പ്രണയത്തിന്റെ
മഹാസാഗരം തേടി ചന്ദ്രികയും................ഞാനും,
പിന്നെ ഇരുട്ടുമാത്രം....!!!
വെളിച്ചം സൂര്യനൊപ്പം അടുത്ത പ്രഭാതത്തില്‍ മലനിരകളില്‍ ഉറക്കമുണര്‍ന്നു
ഇതൊന്നുമറിയാതെ.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...